Saturday, January 10

Tag: Muncipality election

തദ്ദേശ തെരഞ്ഞെടുപ്പ്: എ.ഐ, സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കും
Information

തദ്ദേശ തെരഞ്ഞെടുപ്പ്: എ.ഐ, സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കും

മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകൃതമായ ജില്ലാതല മീഡിയ റിലേഷന്‍സ് സമിതി തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സാമൂഹ്യ മാധ്യമം, എ ഐ എന്നിവ ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് അറിയിച്ചു. പ്രചാരണത്തിനായി ഉപയോഗിക്കുന്ന എ.ഐ., അല്ലെങ്കില്‍ ഡിജിറ്റലായി മാറ്റം വരുത്തിയ എല്ലാ ഉള്ളടക്കങ്ങളിലും 'AI Generated'/ 'Digitally Enhanced'/ 'Synthetic Content' എന്നീ വ്യക്തമായ ലേബലുകള്‍ ഉള്‍ക്കൊള്ളണം. വീഡിയോയില്‍ സ്‌ക്രീനിന് മുകളിലായി, ചിത്രങ്ങളില്‍ കുറഞ്ഞത് 10 ശതമാനം ഡിസ്‌പ്ലേ ഭാഗത്തും, ഓഡിയോയില്‍ ആദ്യ 10 ശതമാനം സമയദൈര്‍ഘ്യത്തിലും ലേബല്‍ വ്യക്തമായി ഉണ്ടാകണം. ഉള്ളടക്കം സൃഷ്ടിച്ച വ്യക്തിയുടെ/സ്ഥാപനത്തിന്റെ പേര് മെറ്റാഡാറ്റയിലും വിവരണത്തിലും വെളിപ്പെടുത്തണം. ആധുനിക സാങ്കേതിക വിദ്യകളിലൂടെ ...
Politics

തിരൂരങ്ങാടിയിൽ കോൺഗ്രസ് സ്ഥാനാർഥിയായി വ്യാപാരി നേതാവ്

തിരൂരങ്ങാടി : നഗരസഭയിൽ കോൺഗ്രസ് സ്ഥാനാർഥിയായി വേണ്ടി വ്യാപാരി നേതാവും. ചെമ്മാട് യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്മാട് യൂണിറ്റ് ട്രഷറർ എം.എൻ.നൗഷാദ് എന്ന കുഞ്ഞുട്ടിയാണ് മത്സരിക്കുന്നത്. ചെമ്മാട്ടെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ഖദീജ ഫാബ്രിക്സ് ഉടമയാണ്. തിരൂരങ്ങാടി മുൻസിപ്പാലിറ്റി ഒമ്പതാം വാർഡിലാണ് മത്സരിക്കുന്നത്. ഇവിടെ നേരത്തെ തീരുമാനിച്ച സ്ഥാനാർഥിയെ മാറ്റിയാണ് നൗഷാദിനെ സ്ഥാനാർഥി ആക്കിയിരിക്കുന്നത്. സന്മനസ് റോഡ് സ്വദേശിയാണ് ഇദ്ദേഹം. തിരൂരങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ മുതൽ ചെമ്മാട് സന്മനസ് റോഡിൻ്റെ ഒരു ഭാഗം വരെ ത്തിലെ നിന്ന് ഒമ്പതാം വാർഡ്. ഇതിന് മുമ്പ് വന്ന സ്ഥാനാർഥികളിൽ ആരും ചെമ്മാട് മേഖലയിൽ നിന്നുള്ളവർ ഇല്ല. ഇത് യുഡിഎഫ് പ്രവർത്തകരിൽ പ്രതിഷേതിന് കാരണമായിരുന്നു. ഇതേ തുടർന്നാണ് പ്രഖ്യാപിച്ച സ്ഥാനാർഥിയെ മാറ്റി പുതിയ ആളെ പ്രഖ്യാപിച്ചത് . പുതുതായ് അപ്രഖ്യാപിച്ച സ്ഥാനാർഥി അറിയപ്പ...
Politics

തിരൂരങ്ങാടിയിൽ മത്സരം ജ്യേഷ്ടത്തിയും അനുജത്തിയും തമ്മിൽ

തിരൂരങ്ങാടി : നഗരസഭ വാർഡിൽ 33-ാം വാർഡിൽ അങ്കം സഹോദരിമാർ തമ്മിൽ. യൂഡിഎഫിനും എൽഡിഎഫ് ഉൾപ്പെടുന്ന ടീം പോസിറ്റിവിനും വേണ്ടി മത്സരിക്കുന്നത് ജ്യേഷ്ഠത്തിയും അനുജത്തിയുമാണ്. ലീഗ് സ്‌ഥാനാർഥിയായി സി.എം.സൽമയും ടീം പോസിറ്റിവ് സ്വതന്ത്രയായി പി.ഒ.റസിയയുമാണ് മത്സരിക്കുന്നത്, പരപ്പനങ്ങാടിയിലെ പുതിയ ഒറ്റയിൽ കുടുംബമാണ് ഇവർ. സൽമയുടെ വീട് ചെമ്മാട് സികെ നഗറിലും റസിയയുടെ വീട് പന്താരങ്ങാടിയിലുമാണ് ഇരുവരും തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ടെങ്കിലും നേർക്കുനേർ മത്സരിക്കുന്നത് ആദ്യമായാണ്. സൽമ നിലവിൽ വാർഡ് കൗൺസിലറാണ് മുൻപ് എൽഡിഎഫ് സ്വതന്ത്രയായി തിരൂരങ്ങാടി പഞ്ചായത്തംഗമായിട്ടുണ്ട്. പിന്നീട് ബ്ലോക്കിലേക്കും മത്സരിച്ചിരുന്നു. പിന്നീട് ലീഗിൽ ചേർന്ന ശേഷം നഗരസഭ കൗൺസിലറായി. 30 -ാം വാർഡ് കൗൺസിലറാണ്. അനുജത്തി റസിയ വാർഡിലെ ആശാ പ്രവർത്തകയാണ്. ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാരിൻ്റെ മുൻസിപ്പൽ കമ്മിറ്റി ...
error: Content is protected !!