വള്ളുവമ്പ്രത്ത് ബന്ധുക്കളായ 2 കുട്ടികൾ ക്വാറിയിൽ മുങ്ങി മരിച്ചു
കൊണ്ടോട്ടി. വള്ളുവമ്പറത്ത് ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് സഹോദരങ്ങളുടെ മക്കൾ മരിച്ചു. പൂക്കോട്ടൂർ വള്ളുവമ്പ്രം മാണിപറമ്പ് ചെമ്പേക്കാട് രാജന്റെ മകൾ അർച്ചന (15), രാജന്റെ സഹോദരൻ വിനോദിന്റെ മകൻ ആദിൽ ദേവ് (നാലര) ആണ് മരിച്ചത്. വീട്ടിനടുത്ത ചെങ്കൽ ക്വാറിയിൽ രാവിലെ ഒൻപതരയോടെയാണ് സംഭവം. പത്തരയോടെയാണ് മൃതദേഹം കണ്ടത്. അബദ്ധത്തിൽ വെള്ളക്കെട്ടിൽ വീണ ആദിൽ ദേവിനെ രക്ഷപ്പെടുത്തുന്നതിനിടെ അർച്ചനയും വെള്ളത്തിൽ മുങ്ങി പോകുകയായിരുന്നു എന്ന് കരുതുന്നു. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി....