Tag: Munniyur muttichira nercha

മുട്ടിച്ചിറ ശുഹദാക്കളുടെ ആണ്ടു നേർച്ചക്ക് തുടക്കമായി
Other

മുട്ടിച്ചിറ ശുഹദാക്കളുടെ ആണ്ടു നേർച്ചക്ക് തുടക്കമായി

തിരുരങ്ങാടി : നാലു ദിവസം നീണ്ടു നിൽക്കുന്ന ചരിത്ര പ്രസിദ്ധമായ മുട്ടിച്ചിറ ശുഹദാക്കളുടെ 186ാം ആണ്ടു നേർച്ചക്ക് സയ്യിദ് സലീം ഐദീദ് തങ്ങൾ പതാക ഉയർത്തിയതോടെ തുടക്കമായി. ശുഹദാക്കളുടെ മഖ്ബറയിൽ നടന്ന ഭക്തി നിർഭരമായ പ്രാർത്ഥനക്ക് മുദർയ്യിസ് ഇബ്രാഹീം ബാഖവി എടപ്പാൾ നേതൃത്വം നൽകി.മഹല്ല് പ്രസിഡണ്ട് പുക്കാടൻ മുസ്തഫ പതാക കൈമാറിയതോടെയാണ് നേർച്ചക്ക് തുടക്കമായത്. ബിട്ടീഷുകാർക്കെതിരെയും വിശ്വാസാചാരങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി പോരാടിയവരാണ് മുട്ടിച്ചിറ ശുഹദാക്കൾ . 1841 ലാണ് മുട്ടിച്ചിറ കലാപം നടന്നത്. മമ്പുറം തങ്ങളുടെ പിന്തുണയും സഹായവും ഈപോരാട്ടത്തിനുണ്ടായിരുന്നു. ഈ സമരത്തിൽ മരണപ്പെട്ടവരുടെ സ്മരണ നിലനിർത്തുന്നതിനാണ് മുട്ടിച്ചിറ മഹല്ല് പരിപാലന കമ്മറ്റിയുടെ കീഴിലാണ് വർഷംതോറും ശവ്വാൽ ഏഴിന് നേർച്ച നടത്തിവരുന്നത്. മഹല്ല് കമ്മറ്റി ജനറൽ സെക്രട്ടറി കൈതകത്ത് അലവി ഹാജി, ട്രഷറർ ഹനീഫ ആചാട്ടിൽ, സെക്രട്ടറിമാരായഹനീഫ മൂന...
Other

മുട്ടിച്ചിറ ശുഹദാക്കളുടെ ആണ്ട് നേർച്ചയ്ക്ക് നാളെ തുടക്കമാകും

തിരൂരങ്ങാടി: മുട്ടിച്ചിറ ശുഹദാക്കളുടെ 166-ാം ആണ്ട് നേര്‍ച്ച മെയ് 6,7,8,9 തിയ്യതികളില്‍ വിപുലമായ പരിപാടികളോടെ നടത്തുവാന്‍ മുട്ടിച്ചിറ ജുമുഅത്ത് പള്ളി പരിപാലന കമ്മിറ്റി തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 6-ന് ജുമുഅ നിസ്‌കാരാനന്തരം സിയാറാത്തോട് കൂടി ശുഹദാ നേര്‍ച്ചക്ക് തുടക്കമാവും. സിയാറത്തിന് മഹല്ല് ഖതീബ് ഇബ്രാഹീം ബാഖവി നേതൃത്വം നല്‍കും. തുടര്‍ന്ന് സയ്യിദ് സലിം ഐദീദ് തങ്ങള്‍ കൊടി കയറ്റത്തിന് നേത്യത്വം നല്‍കും. കൊടി ഉയര്‍ത്തലോടെ 4 ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് മെയ് 7 ശനിയാഴ്ച വൈകിട്ട് ഏഴുമണിക്ക് നടക്കുന്ന മത പ്രഭാഷണം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. ജൗഹര്‍ മാഹിരി കരിപ്പൂര്‍ പ്രസംഗിക്കും. മെയ് 8 ന് ഞായറാഴ്ച ഏഴുമണിക്ക് നടക്കുന്ന മത പ്രഭാഷണം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഷാജ...
error: Content is protected !!