വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കപ്പെട്ട പിടിഎ സ്കൂളിന് ഫ്രിഡ്ജ് ഉപഹാരമായി നൽകി
മൂന്നിയൂർ : വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കപ്പെട്ട പിടിഎ യുടെ നേതൃത്വത്തിൽ സ്കൂളിന് ഫ്രിഡ്ജ് ഉപഹാരമായി നൽകി. മൂന്നിയൂർ പാറക്കടവ് ജി എം യുപി സ്കൂളിന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട പിടിഎ, എസ് എം സി, എം ടി എ അംഗങ്ങൾ ആണ് ആദ്യ ഉപഹാരം സ്കൂളിന് സമർപ്പിച്ചത്. സ്കൂളിന് അത്യാവശ്യം എന്ന നിലയിൽ 190 ലിറ്ററിന്റെ ഒരു ഫ്രിഡ്ജ് വാങ്ങിയാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സ്കൂളിന് സമ്മാനിച്ചത്. പിടിഎ എസ്എംസി എംടിഎ യുടെ ആദ്യ സംയുക്ത മീറ്റിങ്ങിൽ ഉപഹാരം നൽകുന്ന വിവരം ഭാരവാഹികൾ കമ്മിറ്റിയിൽ അറിയിക്കുകയായിരുന്നു. പരിപാടിയിൽ ഹെഡ്മാസ്റ്റർ സ്വാഗത ഭാഷണത്തിൽ സ്കൂളിന്റെ പൊതുവായ ആവശ്യങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.പിടിഎ പ്രസിഡണ്ട് സി എം മുഹമ്മദ് ഷാഫി അധ്യക്ഷതവഹിച്ചു. എസ്.എം.സി ചെയർമാൻ മൂക്കുമൽ ഷാഹുൽ ഹമീദ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ എല്ലാവരും പരസ്പരം പരിചയപ്പെടുകയും ചെയ്...

