Thursday, September 18

Tag: Munniyur panchayath member

പഞ്ചായത്തംഗത്തിന്റെ സ്കൂട്ടർ മോഷ്ടിച്ച പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി
Crime

പഞ്ചായത്തംഗത്തിന്റെ സ്കൂട്ടർ മോഷ്ടിച്ച പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി

തിരൂരങ്ങാടി: പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നിർത്തിയിട്ട വനിത പഞ്ചായത്ത് അംഗത്തിന്റെ സ്കൂട്ടർ മോഷ്ടിച്ച പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. പാലക്കൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന മാർബിൾ തൊഴിലാളി ത്സാർഖൻഡ് ഹസൈർബാഗ് ചൽക്കുഷ സ്വദേശി സുരാജ് (18) ആണ് പിടിയിലായത്. മുന്നിയൂർ പഞ്ചായത്ത് അംഗം സൽ‍മ നിയാസിന്റെ സ്കൂട്ടർ ആണ് മോഷണം പോയത്. ശനിയാഴ്ച ഉച്ചയ്ക്ക് വെളിമുക്ക് ഉള്ള പഞ്ചായത്ത് ഓഫീസിൽ വെച്ചാണ് സംഭവം. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സൽ‍മ സ്കൂട്ടറിൽ പഞ്ചായത്ത് ഓഫീസിൽ എത്തിയത്. ഓഫീസിനു തൊട്ടുമുമ്പിൽ നിർത്തിയിട്ട വണ്ടിയിൽ നിന്നും താക്കോൽ എടുത്തിരുന്നില്ല. 2.10 ന് വണ്ടിയിൽ നിന്ന് സീലും ഫോണും എടുത്ത് ഓഫീസിലേക്ക് പോയ സൽ‍മ 2.20 ന് വണ്ടിയിൽ നിന്ന് താക്കോൽ എടുക്കാൻ വേണ്ടി വന്നപ്പോഴാണ് മോഷണം പോയത് അറിയുന്നത്. സിസിടിവി പരിശോധിച്ചപ്പോൾ യുവാവ് സ്കൂട്ടർ മോഷ്ടിച്ചു കൊണ്ടുപോകുന്നത് കണ്ടു. അന്വേഷണത്തിൽ പ്രദേശത്ത് താമസിക...
error: Content is protected !!