പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലഹരി മരുന്ന് നല്കി പീഡിപ്പിച്ചു ; മുസ്ലിം ലീഗ് നേതാവ് അറസ്റ്റില്‍
കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലഹരി മരുന്ന് നല്കി പീഡിപ്പിച്ച സംഭവത്തില്‍ മുസ്ലിം ലീഗ് നേതാവ് അറസ്റ്റില്‍. കാസര്‍കോട് മുളിയാറിലെ മുസ്ലിം ലീഗ് നേതാവും പഞ്ചായത്ത് അംഗവുമായ എസ്.എം മുഹമ്മദ് കുഞ്ഞിയെ ആണ് പൊലീസ് പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ പൊവ്വല്‍ സ്വദേശി തയിഷീറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഏപ്രില്‍ 11-ന് രാത്രി പത്തരയോടെയാണ് കേസിന് ആസ്പദമായ സംഭവം. കഴിഞ്ഞ മെയ് 21നാണ് ആദൂര്‍ പൊലീസ് പതിനാലുകാരന്റെ പരാതിയില്‍ പോക്സോ വകുപ്പ് പ്രകാരം മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് മുന്‍ പ്രസിഡന്റായിരുന്ന മുഹമ്മദ് കുഞ്ഞിക്കെതിരെ കേസെടുത്തത്. പരാതിക്കാരനായ കുട്ടി രക്ഷിതാക്കള്‍ക്കൊപ്പമാണ് ആദൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. മയക്കുമരുന്ന് നല്കി തന്നെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നായിരുന്നു പരാതി. വീട്ടിനടുത്തുള്ള ക്രഷറില്‍ കൊണ്ടുപോയാണ് മുഹമ്മദ് കുഞ്ഞി പതിനാലുകാരനെ പ...