യൂത്ത്‌ലീഗ് വഖഫ് ഭേദഗതി ബിൽ കത്തിച്ചു പ്രതിഷേധിച്ചു
തിരൂരങ്ങാടി: ഭരണഘടനാ വരുദ്ധമായ വഖഫ് ബില്ലിനെതിരെ പ്രതിഷേധം. ചെമ്മാട് തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് കമ്മിറ്റി ബില്ല് കത്തിച്ചു പ്രതിഷേധിച്ചു. മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് അധ്യക്ഷനായി. യൂത്ത്‌ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി ഷരീഫ് വടക്കയില്‍ ഉദ്ഘാടനം ചെയ്തു. പി.പി ഷാഹുല്‍ ഹമീദ് മുഖ്യപ്രഭാഷണം നടത്തി.സി.കെ മുനീര്‍, അയ്യൂബ് തലാപ്പില്‍, അസ്‌ക്കര്‍ ഊപ്പാട്ടില്‍, യു ഷാഫി, സി.എച്ച് അയ്യൂബ്, സി.എച്ച് അബൂബക്കര്‍ സിദ്ധീഖ്, കെ.പി നൗഷാദ്, കെ മുഈനുല്‍ ഇസ്്‌ലാം, പി.കെ സല്‍മാന്‍, തേറാമ്പില്‍ സലാഹുദ്ധീന്‍, ബാപ്പുട്ടി ചെമ്മാട്, അമീന്‍ തിരൂരങ്ങാടി, ചെമ്പ മൊയ്തീന്‍ കുട്ടി ഹാജി പ്രസംഗിച്ചു....