Tag: muthedam

കൃഷിയിടത്തിലെ സെപ്റ്റിക് ടാങ്കില്‍ കാട്ടാന ചരിഞ്ഞ നിലയില്‍ ; കസേര കൊമ്പന്റെ ശരീരത്തില്‍ വെടിയുണ്ട ; അന്വേഷണം ആരംഭിച്ച് വനം വകുപ്പ്
Malappuram

കൃഷിയിടത്തിലെ സെപ്റ്റിക് ടാങ്കില്‍ കാട്ടാന ചരിഞ്ഞ നിലയില്‍ ; കസേര കൊമ്പന്റെ ശരീരത്തില്‍ വെടിയുണ്ട ; അന്വേഷണം ആരംഭിച്ച് വനം വകുപ്പ്

മലപ്പുറം : മുത്തേടത്തെ കൃഷിയിടത്തിലെ സെപ്റ്റിക് ടാങ്കില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. കാട്ടാന ചരിഞ്ഞത് വെടിയേറ്റന്ന് നിഗമനം. ആനയുടെ ശരീരത്തില്‍ നിന്നും വെടിയുണ്ട കണ്ടെത്തി. പോസ്റ്റുമോര്‍ട്ടത്തിലാണ് വെടിയുണ്ട കിട്ടിയത്. വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. വെടിയുണ്ട ബാലസ്റ്റിക് പരിശോധനക്ക് അയക്കും. കരുളായി റേഞ്ചിലെ പടുക്ക വനാതിര്‍ത്തിയോടു ചേര്‍ന്നു കാരപ്പുറം ചോളമുണ്ടയില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ സെപ്റ്റിക് ടാങ്കില്‍ ഇന്നലെ രാവിലെയാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടത്. ഇന്നലെ പുലര്‍ച്ചെ 4.30ന് ആണു നാട്ടുകാര്‍ ഇതുകണ്ട് വനപാലകരെ അറിയിച്ചത്. ആനയുടെ മുതുകിലും ശരീരത്തിലെ പലയിടങ്ങളിലും വ്രണമുള്ള നിലയിലായിരുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി കരുളായി പാലാങ്കര പാലത്തിനു സമീപവും പാലങ്കര, നരാങ്ങാപ്പൊട്ടി, താനിപ്പൊട്ടി, ബാലംകുളം, ചീനിക്കുന്ന്, കല്‍ക്കുളം തുടങ്ങിയ ജ...
Malappuram

പ്രായപൂര്‍ത്തിയാവാത്ത രണ്ട് ആദിവാസിക്കുട്ടികളെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: മുത്തേടത്ത് പ്രായപൂര്‍ത്തിയാവാത്ത രണ്ട് ആദിവാസി കുട്ടികളെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൂത്തേടം തീക്കടി ആദിവാസി നഗറിലെ ശ്യംജിത്ത് (17), കരുളായ് കൊയപ്പാന്‍ വളവിലെ ഗോപിക (15) എന്നിവരാണ് മരിച്ചത്. കല്‍ക്കുളം തീക്കടി നഗറിലെ ശ്യാംജിത്തിന്റെ വീടിനകത്ത് കഴിഞ്ഞദിവസം രാത്രിയാണ് ഇരുവരെയും ഒരു കയറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം ഇരുവരും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇരുവരും കുറച്ച് മാസങ്ങളായി ഒരുമിച്ചാണ് താമസിച്ചിരുന്നത്. എടക്കര സിഐ എന്‍.ബി.ഷൈജുവിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ രാത്രി പത്തരയോടെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. രാവിലെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കാരം നടത്തും. ഗോപികയുടെ പിതാവ് ഗോപി, മാതാവ് ചാത്തി. ശ്യാംജിത്തിന്റെ പിതാവ് ചാത്തന്‍, മാതാവ് ശാന്ത....
error: Content is protected !!