കൊണ്ടോട്ടി ഗവ. കോളജിന് നാക് ‘എ’ ഗ്രേഡ്; എ ഗ്രേഡ് ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ഗവ. കോളജ്
കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന് നാക് 'എ' ഗ്രേഡ് അംഗീകാരം. കോളജിന്റെ ഗുണനിലവാരം പരിശോധിക്കുന്ന നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ കോളജില്‍ നടത്തിയ സന്ദര്‍ശനത്തെ തുടര്‍ന്നാണ് കോളജിന് എ ഗ്രേഡ് ലഭിച്ചത്. സി. ജി.പി.എ 3.09 ഓടെ നാക് എ ഗ്രേഡ് ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ഗവ. കോളജ് എന്ന അത്യപൂര്‍വ ബഹുമതിയും കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന് ലഭിച്ചു.ഡിസംബര്‍ 21, 22 തീയതികളിലായി നടന്ന നാക് പിയര്‍ ടീം സന്ദര്‍ശനത്തിന് ഗുജറാത്തിലെ ജുനഗഡ് ഭക്തകവി നര്‍സിംഗ് മേത്ത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പ്രൊഫ. ചേതന്‍ കുമാര്‍ നന്ദിലാല്‍ ത്രിവേദി, പശ്ചിമ ബംഗാള്‍ മേധിനിപൂര്‍ വിദ്യാസാഗര്‍ സര്‍വകലാശാല പ്രൊഫ. മധു മംഗള്‍ പാല്‍, കന്യാകുമാരി അണ്ണാ വേളാങ്കണ്ണി കോളേജ് റിട്ട. പ്രിന്‍സിപ്പല്‍ ഡോ. മരിയ ജോണ്‍ എന്നിവരാണ് നേതൃത്വം നല്‍കിയിരുന്നത്.2013ല്‍ ചെറിയ പ...