അലഞ്ഞു തിരിഞ്ഞു നടന്ന വ്യക്തിക്ക് പുതു ജീവന്‍ നല്‍കി നഹാസ് ഹോസ്പിറ്റല്‍
തിരൂരങ്ങാടി : അലഞ്ഞു തിരിഞ്ഞു നടന്ന വ്യക്തിയെ ഏറ്റെടുത്ത് അയാളെ പുതുജീവിതത്തിലേക്കുള്ള കാല്‍വെപ്പ് നടത്തി നഹാസ് ഹോസ്പിറ്റല്‍. താനൂര്‍ ഭാഗത്തു നിന്ന് രാവിലെ കടലുണ്ടി, കൊട്ടക്കടവ് വരെ പോയി തിരിച്ച് പരപ്പനങ്ങാടി, താനൂര്‍ ഭാഗത്തേക്ക് ദിവസവും നടന്ന് യാത്ര ചെയ്യുന്ന മാനസിക പ്രശ്‌നമുള്ള വ്യക്തിയെയാണ് നഹാസ് ഹോസ്പിറ്റല്‍ ജീവനക്കാര്‍ അധികൃതരുടെ അനുമതിയോടെ ഏറ്റെടുത്തു മുടിവെട്ടി, കുളിപ്പിച് പുതിയ വസ്ത്രം ധരിപ്പിച് ഭക്ഷണവും കൊടുത്തു പുതുജീവിതത്തിലേക്കുള്ള കാല്‍വെപ്പ് നടത്തിയിരിക്കുന്നത്.
ഇയാളുടെ പേരും സ്ഥലവും വ്യക്തമായി മനസിലാക്കാന്‍ സാധിച്ചിട്ടില്ല. കാലിലെ 2 വിരലുകള്‍ ഒരു ആക്സിഡന്റില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. നഹാസ് ഹോസ്പിറ്റല്‍ അത്യാഹിത വിഭാഗത്തില്‍ നിന്ന് പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം ഈ വ്യക്തിയെ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ആക്കിയിരിക്കുകയാണ്.
നഹാസ് ഹോസ്പിറ്റല്‍...