ഡോക്ടർമാർ അവധിയിൽ: മുസ്ലിം ലീഗ് ആശുപത്രിയിലേക്ക് മാർച്ച് നടത്തി
നന്നമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തില്‍ സ്ഥിരം ഡോക്ടര്‍മാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് മുസ്്‌ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ആശുപത്രി കവാടത്തിന് മുന്നില്‍ പൊലീസ് തടഞ്ഞു. മാര്‍ച്ച് തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്്‌ലിംലീഗ് വൈസ് പ്രസിഡന്റ് ഊര്‍പ്പായി മുസ്തഫ അധ്യക്ഷനായിരുന്നു.നന്നമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആവശ്യമായ ഡോക്ടര്‍മാരെ നിയമിക്കുക, ജിവനക്കാരുടെ കുറവ് പരിഹരിക്കുക, ഇടത് സര്‍ക്കാറിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കുക എന്നി ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. നാല് ഡോക്ടര്‍മാരുണ്ടായിരുന്ന നന്നമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇപ്പോള്‍ രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. വൈകീട്ട് ആറ് മണി വരെ പ്രവര്‍ത്തിക്കേണ്ട അശുപത്രിയുടെ പ്രവര്‍ത്തനം ഡോക്ടര്‍മാരില്ലാത്ത...