Tag: Nannambra water project

നന്നമ്പ്ര കുടിവെള്ള പദ്ധതി അട്ടിമറിക്കുന്നു; സിപിഎം പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി
Local news

നന്നമ്പ്ര കുടിവെള്ള പദ്ധതി അട്ടിമറിക്കുന്നു; സിപിഎം പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി

നന്നമ്പ്ര: പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി അട്ടിമറിക്കുന്നു എന്നാരോപിച്ച് നന്നമ്പ്ര പഞ്ചായത്ത് യുഡിഫ് ഭരണസമിതിക്കെതിരെ സി പി എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. താനൂർ ഏരിയ കമ്മറ്റി അംഗം കെ.ടി. ശശി ഉദ്ഘാടനം ചെയ്തു. കുടിവെള്ള പദ്ധതി വേഗത്തിലാക്കാനോ തകർന്ന റോഡുകൾ നന്നാക്കാനോ പഞ്ചായത്തോ എം എൽ എ യോ ഇടപെട്ടില്ലെന്നു അദ്ദേഹം ആരോപിച്ചു. ഇതേ പദ്ധതി മറ്റു പഞ്ചായത്തുകളിൽ നന്നായി നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ ഇവിടത്തെ ഭരണ പരാജയം സർക്കാരിന്റെ മേൽ ആരോപിച്ചു രക്ഷപ്പെടാനാണ് പഞ്ചായത്ത് ഭരണ സമിതി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ലോക്കൽ സെക്രട്ടറി കെ.ഗോപാലൻ അധ്യക്ഷനായി.പഞ്ചായത്തംഗം പി പി ഷാഹുൽഹമീദ്, കെ പി കെ തങ്ങൾ എന്നിവർ സംസാരിച്ചു. കെ ബാലൻ സ്വാഗതവും കെ പ്രഭാകരൻ നന്ദിയും പറഞ്ഞു.പിഎംഎസ്ടി കോളേജ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിന് ...
Other

നന്നമ്പ്ര കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് കൊടിഞ്ഞിയിൽ മന്ത്രി നിർവഹിക്കും

നന്നമ്പ്ര : പഞ്ചായത്തിലെ ചിരകാല സ്വപ്നമായിരുന്ന ശുദ്ധജല പദ്ധതി നിർമാണത്തിനു ഇന്ന് തുടക്കമാകുന്നു. പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും വെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെ 98 കോടി രൂപ ചെലവിൽ ജലജിവൻ മിഷൻ പദ്ധതിയിലുൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. കൊടിഞ്ഞി ചുള്ളിക്കുന്നിൽ രാവിലെ 11.30ന് മന്ത്രി റോഷി അഗസ്റ്റിൻ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കും. കെ.പി.എ.മജീദ് എംഎൽഎ ആധ്യക്ഷ്യം വഹിക്കും. ഇ.ടി.മുഹമ്മദ് ബഷീർ എംപി, മുൻ എംഎൽഎ പി.കെ.അബ്ദുറബ്ബ് തുട ങ്ങിയവർ പങ്കെടുക്കും. ഏറ്റവും കൂടുതൽ ശുദ്ധജല ക്ഷാമം അനുഭവിക്കുന്ന പഞ്ചായത്താണ് നന്നംബ്ര. ജലനിധി ഉൾപ്പെടെ വിവിധ പദ്ധതികൾ നടപ്പാക്കിയെങ്കിലും വിജയിച്ചില്ല. ജലസ്രോതസ് ഇല്ലാത്തതാണ് തടസ്സമായത്. പിന്നീട് വിവിധ ഭരണസമിതികൾ ശ്രമം നടത്തിയിരുന്നെങ്കികും വിവിധ കാരണ ങ്ങളാൽ മുടങ്ങി. പഞ്ചായത്ത് രൂപീകരിച്ച കാലം മുതൽ ഭരണം നടത്തുന്ന മുസ്ലിം ലീഗിനെതിരെ പൊതുജ...
error: Content is protected !!