നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതി: 96.8 കോടി രൂപ ചിലവില്‍ കിണര്‍ നിര്‍മ്മാണം തുടങ്ങി
തിരൂരങ്ങാടി: നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതിയുടെ കിണര്‍ നിര്‍മ്മാണം ആരംഭിച്ചു. തിരൂരങ്ങാടി മുന്‍സിപ്പാലിറ്റിയിലെ കുടിവെള്ള പദ്ധതിക്ക് കൂടി ഉപയോഗപ്പെടുത്താവുന്ന തരത്തില്‍ ബാക്കികയത്താണ് കിണര്‍ നിര്‍മ്മാണം ആരംഭിച്ചത്. 96.8 കോടി രൂപ ചെലവിലാണ് നന്നമ്പ്ര പഞ്ചായത്തില്‍ സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്. കിണര്‍ നിര്‍മ്മാണം നടക്കുന്ന പ്രദേശം കെ.പി.എ മജീദ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. 2024 ഡിസംബറോടെ നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കുമെന്ന് കെ.പി.എ മജീദ് പറഞ്ഞു.
പത്ത് മീറ്റര്‍ വിസ്തൃതിയിലുള്ള കിണര്‍ നിര്‍മ്മാണം രണ്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. നന്നമ്പ്രയിലെ എട്ടായിരത്തോളം കുടുംബങ്ങള്‍ക്കും വെള്ളമെത്തിക്കാവുന്ന തരത്തിലാണ് പദ്ധതി തെയ്യാറാക്കിയിട്ടുള്ളത്. കടലുണ്ടി പുഴയിലെ ബാക്കികയത്തിന് സ്ഥാപിക്കുന്ന കിണറില്‍ നിന്നും പമ്പ് ഹ...