ദേശീയ പഞ്ചായത്ത് അവാര്‍ഡ് 2023 ; നാല് പുരസ്‌കാരങ്ങളുടെ തിളക്കത്തില്‍ കേരളം, ഒന്ന് മലപ്പുറം ജില്ലയില്‍
2023ലെ ദേശീയ പഞ്ചായത്ത് അവാര്‍ഡുകളില്‍ നാല് പുരസ്‌കാരങ്ങള്‍ ലഭിച്ച കേരളം വീണ്ടും രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാവുകയാണ്. ലഭിച്ച നാല് പുരസ്‌കാരങ്ങളില്‍ ഒന്ന് മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ ഗ്രാമപഞ്ചായത്തിനാണ്. രണ്ടാം സ്ഥാനമാണ് പഞ്ചായത്ത് കരസ്ഥമാക്കിയത്. ജലപര്യാപ്തതയ്ക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പെരുമ്പടപ്പിന് പുരസ്‌കാരം ലഭിച്ചത്.
കേന്ദ്രസര്‍ക്കാര്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ് ഡി ജി) പ്രകാരം ഒന്‍പത് സൂചികകളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരത്തിനായി വിലയിരുത്തല്‍ നടത്തിയത്.രാജ്യത്തെ മികച്ച ശിശുസൗഹൃദ പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ടത് ആലപ്പുഴയിലെ ചെറുതന ഗ്രാമപഞ്ചായത്താണ്. അടിസ്ഥാന സൗകര്യങ്ങളിലെ സ്വയം പര്യാപ്തതയുടെ കാര്യത്തില്‍ ആലപ്പുഴയിലെ വീയപുരം ഗ്രാമപഞ്ചായത്ത് രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തി. ജലപര്യാപ്തതയ്ക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് മലപ്പുറം പെരുമ്പടപ്പ ഗ്രാമപഞ്...