Sunday, August 17

Tag: National strike

ദേശീയ പണിമുടക്ക് : നാളെ കെഎസ്ആര്‍ടിസി ഓടുമെന്ന് കെബി ഗണേഷ് കുമാര്‍ ; നിരത്തില്‍ ഇറക്കിയാല്‍ അപ്പോള്‍ കാണാമെന്ന് ടിപി രാമകൃഷ്ണന്‍
Kerala

ദേശീയ പണിമുടക്ക് : നാളെ കെഎസ്ആര്‍ടിസി ഓടുമെന്ന് കെബി ഗണേഷ് കുമാര്‍ ; നിരത്തില്‍ ഇറക്കിയാല്‍ അപ്പോള്‍ കാണാമെന്ന് ടിപി രാമകൃഷ്ണന്‍

തിരുവനന്തപുരം : നാളെ ദേശീയ പണിമുടക്കില്‍ കെഎസ്ആര്‍ടിസി ഓടുമെന്ന ഗതാഗത മന്ത്രി കെബി ഗണേഷ് കുമാരിന്റെ പ്രസ്താവനക്കെതിരെ എല്‍ഡിഎഫ് കണ്‍വീനറും സിഐടിയു സംസ്ഥാന പ്രസിഡന്റ് കൂടിയായ ടി പി രാമകൃഷ്ണന്‍ രംഗത്ത്. കെ എസ് ആര്‍ ടി സിയും നാളെ നിരത്തിലിറങ്ങില്ലെന്നും ദേശീയ പണിമുടക്കില്‍ കെ എസ് ആര്‍ ടി സി യൂണിയനുകളും പങ്കെടുക്കുമെന്നും പറഞ്ഞ അദ്ദേഹം നാളെ കെ എസ് ആര്‍ ടി സി ബസ് നിരത്തില്‍ ഇറക്കിയാല്‍ അപ്പോള്‍ കാണാമെന്നും വെല്ലുവിളിച്ചു. തടയാന്‍ തൊഴിലാളികള്‍ ഉണ്ടല്ലോ എന്നും സി ഐ ടി യു സംസ്ഥാന അധ്യക്ഷന്‍ ഓര്‍മ്മിപ്പിച്ചു. നാളത്തെ ദേശീയ പണിമുടക്കിന് കെ എസ് ആര്‍ ടി സി യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്നാണ് നേരത്തെ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞത്. അതുകൊണ്ടുതന്നെ നാളെ കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍വീസ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കെ എസ് ആര്‍ ടി സി, ദേശീയ പണിമുടക്കിന്റെ ഭാഗമാകില്...
Local news

ദേശീയ പണിമുടക്ക് വിജയിപ്പിക്കണം ; കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

തിരൂരങ്ങാടി : വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണം അടക്കമുള്ള കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ മെയ് 20 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ തിരൂരങ്ങാടി ഡിവിഷൻ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ദിലീപ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ തിരൂരങ്ങാടി ഡിവിഷൻ പ്രസിഡണ്ട് ഉസ്മാൻ മടവനാരി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് രമേഷ്.വി, സംസ്ഥാന കമ്മറ്റി അംഗം അനിൽകുമാർ.വി, ഡിവിഷൻ സെക്രട്ടറി ജയരാജ് എം.പി എന്നിവർ സംസാരിച്ചു. യോഗത്തിൽ രാജേഷ് സ്വാഗതവും പരമേശ്വരൻ നന്ദിയും പറഞ്ഞു....
error: Content is protected !!