Monday, August 18

Tag: Neethu

Crime

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതിൽ കാമുകന് പങ്കില്ല; നീതുവിന്റെ ലക്ഷ്യം ഇബ്രാഹിമുമായുള്ള ബന്ധം തുടരാൻ

കാമുകനിലുണ്ടായ കുട്ടിയാണ് എന്ന് സ്ഥാപിച്ചു ബന്ധം തുടർന്നായിരുന്നു പദ്ധതി കോട്ടയെ മെഡിക്കൽ കോളജിൽ നിന്ന് നവജാത ശിശുവിനെ തട്ടികൊണ്ടുപോയ കേസിൽ കാമുകന് പങ്കില്ലെന്ന് കോട്ടയെ എസ്പി ഡി.ശിൽപ. നീതു തനിച്ചാണ് കൃത്യം നടത്തിയത്. കാമുകൻ ഇബ്രാഹിം ബാദുഷയുമൊത്തുള്ള ബന്ധം തുടരുകയായിരുന്നു നീതുവിന്റെ ലക്ഷ്യം. കളമശേരിയിലെ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിൽ ജോലി ചെയുന്ന വ്യക്തിയാണ് നീതു. രണ്ടു വർഷമായി ഇവർ ഇബ്രാഹിം ബാദുഷയുമായി പ്രണയത്തിലായിരുന്നു. എന്നാൽ സുഹൃത്ത് കല്യാണത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ചു. ഇത് തടയുന്നതിന് വേണ്ടി ഈ ബന്ധം തുടരുന്നതിനും വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. നീതു നേരത്തെ ഗർഭിണിയായിരുന്നു. എന്നാൽ ഗർഭം അലസിപ്പോയി. ഇക്കാര്യം കാമുകനെ അറിയിച്ചിരുന്നില്ല. താൻ പ്രസവിച്ച കുഞ്ഞെന്ന വ്യാജേനെ തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കാണിച്ച് ഇബ്രാഹിം ബാദുഷയുമായുള്ള ബന്ധം തുടരുകയായിരുന്നു നീതു...
error: Content is protected !!