ന്യൂ കട്ടില്‍ നിര്‍ദ്ദിഷ്ട പുതിയ പാലത്തിന്റെ നിര്‍മ്മാണം വേഗത്തിലാക്കും ; പിഡബ്ല്യൂഡി ഉന്നതല സംഘം സ്ഥലം സന്ദര്‍ശിച്ചു
തിരൂരങ്ങാടി : കീരനല്ലൂര്‍ ന്യൂ കട്ടില്‍ നിലവിലുള്ള ചെറിയ ഇടുങ്ങിയ പാലത്തിന് സമീപം പുതുതായി നിര്‍മ്മിക്കുന്ന പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി ഈ വര്‍ഷം തന്നെ തുടങ്ങാന്‍ കഴിയുമെന്ന് പിഡബ്ല്യൂഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.തിരൂരങ്ങാടി എംഎല്‍എ, കെപിഎ മജീദിന്റെ നിര്‍ദ്ദേശപ്രകാരം പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്റെ സാന്നിധ്യത്തില്‍ പാലം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം സന്ദര്‍ശിച്ച പൊതുമരാമത്ത് വകുപ്പ്, പാലക്കാട് (ബ്രിഡ്ജസ് വിഭാഗം) എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ റിജോ റിന്ന സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് പുതിയ പാലത്തിന്റെ നിര്‍മ്മാണം ഈ സാമ്പത്തിക വര്‍ഷം തന്നെ തുടങ്ങാന്‍ കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചത്.
തിരൂരങ്ങാടി - താനൂര്‍ നിയോജക മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നിര്‍ദ്ദിഷ്ട ചെമ്മലപ്പാറ പാലത്തിന്റെ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടും, ഡിസൈനിങ്ങും ലഭിച്ചതായും, സര്‍ക്കാരില്‍ ...