Tuesday, September 8

Tag: News updates

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാൻ അവസരം
Information

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് തനത് സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് പ്രത്യേക അവസരം അനുവദിച്ചതായി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. 2025 ജനുവരി ഒന്നു മുതല്‍ 2026 ആഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ പോയവര്‍ക്കാണ് (ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/2024 മുതല്‍ 06/2026 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍) ഈ ആനുകൂല്യം.  www.eemployment.kerala.gov.in https://www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റിലെ 'സ്‌പെഷ്യല്‍ റിന്യൂവല്‍' ഓപ്ഷന്‍ വഴിയോ രജിസ്റ്റര്‍ ചെയ്ത എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ടെത്തിയോ ഒക്ടോബര്‍ 31 വരെ രജിസ്‌ട്രേഷന്‍ പുതുക്കാം. ഫോണ്‍: 0483 2734904....