Saturday, August 16

Tag: Nh accident

ദേശീയപാത മുന്നിയൂർ പടിക്കലിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് 2 യുവാക്കൾ മരിച്ചു
Breaking news

ദേശീയപാത മുന്നിയൂർ പടിക്കലിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് 2 യുവാക്കൾ മരിച്ചു

മുന്നിയൂർ: തൃശൂർ കോഴിക്കോട് ദേശീയപാത പടിക്കലിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് ബൈക്ക് യാത്രക്കാരായ 2 പേർ മരിച്ചു. കോട്ടക്കൽ പടപ്പറമ്പ് പാങ്ങ് സ്വദേശികളായ റനീസ് (19), എം.ടി.നിയാസ് (19), എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം. ദേശീയപാതയിൽ പുതുതായി നിർമിച്ച 4 വരി പാതയിൽ നിന്ന് പടിക്കലിൽ സർവീസ് റോഡിലേക്ക് ഭാഗത്ത് സ്ഥാപിച്ച കോണ്ക്രീറ്റ് ഡിവൈഡറിൽ ഇടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ റനീസിനെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലും നിയാസ് കോഴിക്കോട് മെഡിക്കൽ കോളേജിലും വെച്ചാണ് മരിച്ചത്....
Accident

കൂരിയാട് വാഹനാപകടം, ദേശീയപാതയിൽ ഗതാഗതം മുടങ്ങി

തിരൂരങ്ങാടി : ദേശീയപാതയിൽ കൂരിയാട് കാറുകൾ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്. ഇന്ന് രാവിലെ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിൽ പാലത്തിൽ വെച്ചാണ് അപകടം. അപകടത്തിൽ കാറിലിണ്ടയിരുന്നവർക്ക് പരിക്കേറ്റു. പരിക്കേറ്റ കൊണ്ടോട്ടി പാലക്ക പറമ്പ് ചക്കൻചോല മുഹമ്മദ് ഷാഫി (25), ഊരകം പറമ്പത്ത് മുഹമ്മദ് ആസിഫ് (25) എന്നിവരെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് തൃശ്ശൂർ- കോഴിക്കോട് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. അപകടത്തിൽ പെട്ട വാഹന ത്തിൽ നിന്ന് ഓയിൽ റോഡിൽ പറന്നൊഴുകിയതാണ് കാരണം. പൊതുപ്രവർത്ത കനായ കക്കാട് സ്വദേശി കാട്ടിക്കുളങ്ങര കബീറിന്റെ നേതൃത്വത്തിൽ വാഹനം കെട്ടി വലിച്ചു നീക്കം ചെയ്തു. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് ഓയിൽ കഴുകി മണ്ണ് വിതറിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അത് വരെ വാഹന ഗതാഗതം തിരിച്ചു വിട്ടു. സിദ്ധീഖ് ടി എഫ് സി, അസീസ്, ഫൈസൽ താണിക്കൽ തുടങ്ങിയവർ...
Accident

വെളിമുക്ക് ദേശീയപതയിൽ കാർ ബാരിക്കേഡിൽ ഇടിച്ചു മറിഞ്ഞു; രണ്ട് പേർക്ക് ഗുരുതര പരിക്ക്

തിരൂരങ്ങാടി: മൂന്നിയൂർ വെളിമുക്ക് ദേശീയ പാതയിൽ കാർ കോൺക്രീറ്റ് ബ്ലോക്കിൽ ഇടിച്ചുമറിഞ്ഞു നാല് പേർക്ക് പരിക്ക്. ഇന്ന് ഉച്ചക്ക് 2.45 ഓടെ വെളിമുക്ക് പള്ളിക്ക് സമീപം ആയിരുന്നു അപകടം. റോഡ് സൈഡിൽ താൽക്കാലികമായി സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് ബ്ലോക്ക് കൊണ്ടുണ്ടാക്കിയ ബാരിക്കേഡിൽ വളാഞ്ചേരി -എടയൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ച വാഗ്നർ കാർ ഇടിച്ചു മറിയുകയായിരുന്നു. എടയൂർ സ്വദേശി ഹംസ, ഭാര്യ നഫീസ, 2 കുട്ടികൾ എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ രണ്ട് ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനെ ഇവരെ പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി....
error: Content is protected !!