Saturday, January 31

Tag: Nh work knrc lorry

നിർത്തിയിട്ട സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് പടിക്കൽ സ്വദേശിനി മരിച്ചു
Accident, Breaking news

നിർത്തിയിട്ട സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് പടിക്കൽ സ്വദേശിനി മരിച്ചു

തിരൂരങ്ങാടി : ദേശീയപാതയിൽ പാലക്കലിൽ സ്കൂട്ടർ നിർത്തിയിട്ട് സഹോദരിക്കൊപ്പം സംസാരിച്ചു നിൽക്കുകയായിരുന്ന യുവതി ടോറസ് ലോറിയിടിച്ചു മരിച്ചു. മുന്നിയൂർ പടിക്കൽ സ്വദേശിനി പുന്നശേരി പറമ്പിൽ തയ്യിൽ ഹംസയുടെ മകൾ നസ്രിയ (26) ആണ് മരിച്ചത്. കാരാട് സ്വദേശി അൻവറിന്റെ ഭാര്യയാണ്. ഇന്ന് ഉച്ചയ്ക്ക് 2.45 ന് വെളിമുക്ക് പാലക്കലിന് സമീപത്ത് വെച്ചാണ് അപകടം. റോഡരികിൽ സ്കൂട്ടർ നിർത്തിയിട്ട് സഹോദരി അൻസിയക്കൊപ്പം സംസാരിച്ചു നിൽക്കുമ്പോഴാണ് അപകടം. ദേശീയപാതയൽ പ്രവൃത്തി നടത്തുന്ന കെ എൻ ആർ സി യുടെ ലോറിയാണ് അപകടമുണ്ടാക്കിയത്. കരിങ്കല്ല് ലോഡുമായി വന്ന ലോറി റോഡിൽ നിന്ന് വർക്ക് നടക്കുന്ന ഭാഗത്തേക്ക് തിരിച്ചപ്പോൾ യുവതിയെ ഇടിക്കുക യായിരുന്നു. ഉടനെ റെഡ് ക്രെസെന്റ ആശുപത്രിയിലും തുടർന്ന് മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
error: Content is protected !!