Sunday, August 17

Tag: nihal

യൂട്യൂബര്‍ തൊപ്പിയെ വീണ്ടും അറസ്റ്റ് ചെയ്ത് പൊലീസ്
Kerala

യൂട്യൂബര്‍ തൊപ്പിയെ വീണ്ടും അറസ്റ്റ് ചെയ്ത് പൊലീസ്

കണ്ണൂര്‍: തൊപ്പി എന്ന പേരില്‍ അറിയിപ്പെടുന്ന യൂട്യൂബര്‍ നിഹാദ് വീണ്ടും അറസ്റ്റില്‍. യൂട്യൂബിലൂടെ അവഹേളിച്ചെന്ന കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശിയുടെ പരാതിയില്‍ ആണ് നിഹാദിനെ പൊലീസ് അറസ്റ്റ് ചെയ്ത്. ശ്രീകണ്ഠാപുരം പൊലീസാണ് അറസ്റ്റ് ചെയ്തത്. മങ്ങാട്ടെ വീടിന് സമീപത്തുവെച്ചാണ് ശ്രീകണ്ഠാപുരം എസ്എച്ച്ഒ രാജേഷ് തൊപ്പിയെ അറസ്റ്റ് ചെയ്തത്. തുമ്പേനിയിലെ കൊല്ലറക്കല്‍ സജി സേവ്യറിന്റെ പരാതിയിലാണ് തൊപ്പിയെ അറസ്റ്റ് ചെയ്തത്. കമ്പിവേലി നിര്‍മ്മിക്കുന്ന ജോലി ചെയ്യുന്ന സേവ്യറിനെ യൂട്യൂബിലൂടെ നിരന്തരം അവഹേളിച്ചെന്നാണ് കേസ്. തുടര്‍ന്ന് നിഹാദിനെ ജാമ്യത്തില്‍ വിട്ടയച്ചു. പൊതുവേദിയില്‍ അശ്ലീല പരാമര്‍ശം നടത്തിയ കേസില്‍ നിഹാദിനെ ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം എടത്തലയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് അന്ന് അറസ്റ്റ് ചെയ്തത്. വിളിച്ചിട്ടും വാതില്‍ തുറക്കാതെ അകത്തുനിന്ന് പൂട്ടിത...
error: Content is protected !!