Monday, August 18

Tag: Nipha fake

നിപ്പ വ്യാജ സൃഷ്ടിയെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റ്; യുവാവിനെതിരെ പോലീസ് കേസെടുത്തു
Other

നിപ്പ വ്യാജ സൃഷ്ടിയെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റ്; യുവാവിനെതിരെ പോലീസ് കേസെടുത്തു

കോഴിക്കോട് : നിപ വൈറസ് വ്യാജ സൃഷ്ടിയാണെന്ന ആരോപണവുമായി ഫെയ്സ്ബുക് പോസ്റ്റിട്ട യുവാവിനെതിരെ പോലീസ് കേസെടുത്തു. കൊയിലാണ്ടി പെരുവട്ടൂർ ചെട്ട്യാംകണ്ടി അനിൽ കുമാറിനെതിരെയാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്. ഐടി ആക്ട് പ്രകാരമാണ് കേസ്. നിപ്പ വ്യാജ സൃഷ്ടിയാണെന്നും ഇതിനു പിന്നിൽ വൻകിട ഫാർമസി കമ്പനിയാണെന്നും ആരോപിച്ചായിരുന്നു ഫെയ്സ്‌ബുക് പോസ്റ്റ്. സംഭവം വിവാദമായ ഉടനെ അനിൽ കുമാർ പോസ്റ്റ് പിൻവലിച്ചെങ്കിലും കേസെടുക്കുകയായിരുന്നു. ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം കെടുത്തുന്ന ഇത്തരം പോസ്റ്റുകൾ പൊതുസമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് പോസ്റ്റിനെതിരെ പരാതി ഉയർന്നിരുന്നു....
error: Content is protected !!