Saturday, September 13

Tag: nm vijayan

എന്‍എം വിജയന്റെ കുടുംബത്തെ സഹായിക്കുന്നത് പാര്‍ട്ടിയുടെ വിശാല മനസ്‌കത ; കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്
Kerala

എന്‍എം വിജയന്റെ കുടുംബത്തെ സഹായിക്കുന്നത് പാര്‍ട്ടിയുടെ വിശാല മനസ്‌കത ; കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്

തൃശൂര്‍: വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബത്തെ സഹായിക്കുന്നത് പാര്‍ട്ടിയുടെ വിശാല മനസ്‌കതയുടെ അടിസ്ഥാനത്തിലാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. വിജയന്റെ കുടുംബത്തെ സഹായിച്ചിട്ടുണ്ടെന്നും അവരുടെ ആവശ്യം മുഴുവന്‍ നിറവേറ്റി കൊടുക്കാന്‍ ആകുമോയെന്നും സണ്ണി ജോസഫ് ചോദിച്ചു. വടക്കാഞ്ചേരി പൊലീസ് കറുത്ത മുഖംമൂടി അണിയിച്ച് കോടതിയില്‍ ഹാജരാക്കിയ കെഎസ്യു പ്രവര്‍ത്തകരെ വിയ്യൂര്‍ ജില്ലാ ജയിലിലെത്തി സന്ദര്‍ശിച്ച ശേഷം പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി എന്‍എം വിജയന്റെ കുടുംബത്തെ സഹായിക്കുന്നുണ്ടെന്നും അത് ഒരു കരാറിന്റെയോ കേസിന്റെയോ അടിസ്ഥാനത്തില്‍ അല്ലെന്നും അങ്ങനെ ഒരു കരാറില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. വിശാലമനസ്‌കതയുടെ അടിസ്ഥാനത്തിലാണ് അവരെ സഹായിക്കുന്നത്. അവര്‍ ആവശ്യപ്പെടുന്ന മുഴുവന്‍ കാര്യങ്ങള്‍ ചെയ്യാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി...
Kerala

കൊലയാളി കോണ്‍ഗ്രസേ നിനക്കിതാ ഒരു ഇര കൂടി ; എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു ; ആത്മഹത്യ കുറിപ്പ് കണ്ടെത്തി

വയനാട്: വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു. 'കൊലയാളി കോണ്‍ഗ്രസേ നിനക്കിതാ ഒരു ഇര കൂടി' എന്ന് എഴുതിയ ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്. കൈ ഞരമ്പ് മുറിച്ചാണ് പത്മജ ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കുകള്‍ ഇല്ലെന്നാണ് പൊലീസ് പറയുന്നത്. എന്‍എം വിജയന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് പത്മജ ഇന്നലെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യാ ശ്രമം. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വാര്‍ത്താ സമ്മേളനത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് പത്മജ ഉന്നയിച്ചത്. കരാര്‍ പ്രകാരമുള്ള പണം കോണ്‍ഗ്രസ് നല്‍കുന്നില്ല എന്നായിരുന്നു ആരോപണം. കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ വിശ്വാസം നഷ്ടപെട്ടെന്നും രണ്ടരക്കോടി രൂപയുടെ ബാധ്യതയാണുള്ളത് ഇത് വീട്ടാമെന്ന് പറഞ്ഞ് പാര്‍...
error: Content is protected !!