മലപ്പുറത്ത് വിദ്യാർഥിനിക്ക് നോറ വൈറസ് സ്ഥിരീകരിച്ചു; രോഗലക്ഷണങ്ങൾ ഇവയാണ്
ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. പെരിന്തല്‍മണ്ണ അല്‍ഷിഫ നഴ്സിങ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.സ്ഥാപനത്തിലെ ഇരുപത്തിയഞ്ചോളം വിദ്യാര്‍ത്ഥികള്‍ക്ക് ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ലാബിലേക്ക് അയച്ച ഒരു സാമ്പിളാണ് പോസിറ്റീവായത്.
ജില്ലാ ആരോഗ്യവകുപ്പില്‍ നിന്നുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കി . കുടിവെള്ള സ്രോതസ്സുകളില്‍ നിന്നുള്ള സാമ്പിളുകള്‍പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സൂപ്പര്‍ ക്ലോറിനേഷനുള്‍പ്പെടെ യുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ നിരീക്ഷണത്തില്‍ തുടരുന്നതിന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുടിവെള്ള സ്രോതസ്സുകള്‍ ശുചിയാണെന്ന് എല്ലാവരും ഉറപ്പ് വരുത്തേണ്ടതാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ...