Tag: Nss unit

പി എസ് എം ഒ കോളേജിന്റെ എം.കെ. ഹാജി വില്ലേജ് ലൈബ്രറി പുകയൂരിൽ സമർപ്പിച്ചു
Local news

പി എസ് എം ഒ കോളേജിന്റെ എം.കെ. ഹാജി വില്ലേജ് ലൈബ്രറി പുകയൂരിൽ സമർപ്പിച്ചു

തിരൂരങ്ങാടി : പി.എസ്.എം.ഒ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ഈ വർഷത്തെ എം.കെ. ഹാജി വില്ലേജ് ലൈബ്രറി "വാക്കൂര്" എ ആർ നഗർ പഞ്ചായത്തിലെ പുകയൂരിലെ ജനങ്ങൾക്കായി സമർപ്പിച്ചു. ജനങ്ങൾക്ക് പുസ്തകങ്ങൾ ലഭ്യമാക്കുകയും അത് വഴി വായന ശീലം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബ്രഹത്തായ എൻ എസ് എസ് പദ്ധതയാണിത്. ലൈബ്രറിയിലേക്കായുള്ള പുസ്തകങ്ങൾ ശേഖരിച്ചത് എൻ.എസ്.എസ് വളണ്ടിയർമാരുടെ സഹായത്തോടെയാണ്.പി.എസ്.എം.ഒ കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ എം.കെ. ബാവ പ്രോഗ്രാം ഉത്ഘാടനം നിർവഹിച്ചു. പി.എസ്.എം.ഒ കോളേജ് പ്രിൻസിപ്പൽ ഡോ. കെ. അസീസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ എ.ർ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ് കൊണ്ടാണത്ത് മുഖ്യാതിഥിയായി. ഡോ. നൗഫൽ പി.ടി (എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ) സ്വാഗതവും, ഡോ. അലി അക്ഷദ് (എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ) പദ്ധതിയുടെ വിശദീകരണവും നൽകി. എ ആർ നഗർ പഞ്ചായത്തിലെ മൂന്നാം വാർഡ് അംഗം ഇബ്രാഹിം മൂഴിക്കൽ,...
university

നിറങ്ങളില്‍ നിറഞ്ഞ് സര്‍വകലാശാലാ എന്‍.എസ്.എസ്. ഓഫീസ്

കാലിക്കറ്റ് സര്‍വകലാശാലയുടെ എന്‍.എസ്.എസ്. ഓഫീസ് ചുവരുകള്‍ക്ക് നിറം പകര്‍ന്ന് വിദ്യാര്‍ഥികള്‍. എന്‍.എസ്.എസ്. സേവന സന്ദേശങ്ങളും സന്നദ്ധസേവന പ്രവര്‍ത്തനങ്ങളും വ്യക്തമാക്കുന്ന മനോഹര ചിത്രങ്ങളാണ് ഇവിടെ വരച്ചിരിക്കുന്നത്. ഭവനനിര്‍മാണം, കൃഷി, ലഹരിവിരുദ്ധ ബോധവത്കരണം, വയോജന സംരക്ഷണം, പ്രകൃതി സംരക്ഷണം തുടങ്ങിയ സേവനപദ്ധതികളുടെ ചിത്രങ്ങള്‍ വരയ്ക്കാന്‍ 20 വൊളന്റിയര്‍മാര്‍ എത്തി. കോഴിക്കോട് ഗവ. ലോ കോളേജ്, ഗുരുവായൂരപ്പന്‍ കോളേജ്, അല്‍ ഇര്‍ഷാദ് കോളേജ് ഓമശ്ശേരി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പങ്കെടുത്തത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ചിത്രങ്ങളും സന്ദേശങ്ങളും ഉള്‍പ്പെടുത്തി ഓഫീസും പരിസരവും മിഴിവാര്‍ന്നതാക്കുമെന്ന് എന്‍.എസ്.എസ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി.എല്‍. സോണി പറഞ്ഞു.   സി.എച്ച്.എം.കെ. ലൈബ്രറി 22-ന് തുറക്കും നവീകരണത്തിനായി അടച്ചിട്ടിരുന്ന കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്ര...
error: Content is protected !!