സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലിക്കു ഹാജരാകാത്ത ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടി ആരംഭിച്ചു
തിരുവനന്തപുരം : സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലിക്കു ഹാജരാകാത്ത 1194 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടികള്‍ ആരംഭിച്ചു. പിരിച്ചുവിടുന്നതിനു മുന്നോടിയായി നോട്ടിസ് നല്‍കിത്തുടങ്ങിയെങ്കിലും പലരും കൈപ്പറ്റുന്നില്ല. ഈ സാഹചര്യത്തില്‍ നോട്ടീസ് വീടിനു മുന്നില്‍ പതിക്കുമെന്ന് റിപ്പോര്‍ട്ട്. അതേസമയം നോട്ടിസ് ലഭിച്ച 72 പേര്‍ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ഡോക്ടര്‍മാരും ജീവനക്കാരും കുറവാണെന്ന് കണ്ടെത്തിയതോടെ താഴെത്തട്ടില്‍ നിന്നും കണക്കെടുക്കുവാന്‍ കഴിഞ്ഞ മേയില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശിച്ചിരുന്നു. വിശദാംശങ്ങള്‍ നല്‍കിയില്ലെങ്കില്‍ ആശുപത്രി സൂപ്രണ്ടുമാര്‍ക്കെതിരേയും നടപടി ഉണ്ടാകുമെന്ന താക്കീതോടെയാണ് കണക്കുകള്‍ പുറത്തെത്തിയത്.
ആരോഗ്യ ഡയറക്ടറേറ്റിന്റെ (ഡിഎച്ച്എസ്) നിയന്ത്രണത്തിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ ജില്ല,...