Tag: Nursing student accident death

ബൈക്ക് മറിഞ്ഞ് ടോറസ് ലോറിക്കടിയിൽ പെട്ട നഴ്സിംഗ് വിദ്യാർഥിനി മരിച്ചു
Accident

ബൈക്ക് മറിഞ്ഞ് ടോറസ് ലോറിക്കടിയിൽ പെട്ട നഴ്സിംഗ് വിദ്യാർഥിനി മരിച്ചു

കോട്ടക്കൽ : കോട്ടക്കലിൽ വെച്ച് ബൈക്ക് മറിഞ്ഞ് ടോറസ് ലോറിക്കടിയിൽ പെട്ട് ഗുരുതരമായി പരിക്കേറ്റ നഴ്സിംഗ് വിദ്യാർഥിനി മരിച്ചു. കൊളക്കാട് മാനുക്കുട്ടി പടി കുറ്റിപ്പുറത്തെ ഇശൽ മാക്സി വ്യാപാരി കുറ്റിപ്പുറം കൊളക്കാട് ചേലക്കര കബീറിൻ്റെ മകൾ സിത്താര (19) ആണ് മരിച്ചത്. മലപ്പുറത്തെ നഴ്‌സിംഗ് കോളേജ് വിദ്യാർ ഥിനി ആയിരുന്നു. ഫെബ്രുവരി മൂന്നിന് വൈകുന്നേരം താഴേ കോട്ടയ്ക്കലിൽ വെച്ചാണ് അപകടം ഉണ്ടായത്. സുഹൃത്തുമൊന്നിച്ച് യാത്ര ചെയ്യുമ്പോൾ ടോറസ് ലോറിയെ മറികടക്കുന്നതിനിടെ ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ലോറിയുടെ അടിയിലേക്ക് തെറിച്ച് വീണ സിതാരയുടെ കാലിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മലപ്പുറത്തെ സ്വകാര്യ നഴ്സിംങ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥി ആയിരുന്നു. മാതാവ്: ഷറീന. സഹോദരൻ: മുഹമ്മദ് ഷമ്മാസ്. പോസ്റ...
error: Content is protected !!