ഒ.ബി.സി വിഭാഗക്കാര്‍ക്ക് സ്വയം തൊഴില്‍ വായ്പ: അപേക്ഷ ക്ഷണിച്ചു
മലപ്പുറം : പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മലപ്പുറം ജില്ലയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മറ്റു പിന്നോക്ക (ഒ.ബി.സി) വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കും മത ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കും സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് വായ്പ നല്‍കുന്നു. പലിശ നിരക്ക് ആറ് മുതല്‍ എട്ട് ശതമാനം വരെ. പ്രവാസികള്‍, പ്രൊഫഷനല്‍ കോഴ്‌സ് ജയിച്ചവര്‍, വിധവകള്‍, നിയമപരമായി വിവാഹ മോചനം നേടിയ സ്ത്രീകള്‍ തുടങ്ങിയവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി സബ്സിഡി ലഭിക്കും.
വായ്പാ തുക 60 തുല്യപ്രതിമാസ തവണകളായി തിരിച്ചടക്കണം. വായ്പക്ക് മതിയായ വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ നല്‍കേണ്ടതാണ്. അപേക്ഷാ ഫോമും വിശദ വിവരങ്ങളും എല്ലാ പ്രവൃത്തി ദിവസവും കോര്‍പറേഷന്റെ ബന്ധപ്പെട്ട ഓഫീസുകളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് അഞ്ചിനകം ലഭ്യമാക്കണം.
ജില്ലാ ഓഫീസ്, മലപ്പുറം (പെരിന്തല്‍മണ...

