Tag: Odiyil peechu

റോഡ് തകർന്നത് സംബന്ധിച്ച് പരാതി പറയുന്നതിനിടെ ജനപ്രതിനിധിയും നാട്ടുകാരും തമ്മിൽ വാക്കേറ്റം
Local news

റോഡ് തകർന്നത് സംബന്ധിച്ച് പരാതി പറയുന്നതിനിടെ ജനപ്രതിനിധിയും നാട്ടുകാരും തമ്മിൽ വാക്കേറ്റം

തിരൂരങ്ങാടി : റോഡ് തകർന്നത് സംബന്ധിച്ച് പരാതി പറഞ്ഞ നാട്ടുകാരും ജനപ്രതിനിധികളും തമ്മിൽ വാക്കേറ്റം. കൊടിഞ്ഞി തിരുത്തിയിലാണ് സംഭവം. വലിയ ലോറിയിൽ മണ്ണ് നീക്കം ചെയ്യുന്നതിനാൽ റോഡ് തകരുന്നതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടതിനെ തുടർന്നാണ് തർക്കമുണ്ടായത്. ഒരു വിഭാഗം നാട്ടുകാരും, പ്രദേശത്തുകാരൻ കൂടിയായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒടിയിൽ പീച്ചുവും തമ്മിലാണ് വാക്കേറ്റം ഉണ്ടായത്. വർഷങ്ങൾക്ക് മുമ്പ് തോട്ടിലെ മണ്ണ് നീക്കം ചെയ്ത് തിരുത്തിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സൂക്ഷിച്ചിരുന്നു. ഇവ കൊണ്ടു പോകുന്നതിന് കലക്റ്ററുടെ അനുമതി ലഭിച്ചതിനെ തുടർന്ന് ലോറിയിൽ ഇവ നീക്കം ചെയ്ത് തുടങ്ങിയിരുന്നു. വലിയ ലോറിയിൽ മണ്ണ് കൊണ്ടുപോകുന്നത് കാരണം റോഡ് തകരുന്നത് ഒരു വിഭാഗം നാട്ടുകാർ ജനപ്രതിനിധികളുടെ ശ്രദ്ധയിൽ പെടുത്തി. തിരുത്തി സ്കൂളിൽ സാക്ഷരത മിഷൻ നടത്തുന്ന മികവ് പരീക്ഷ ഉദ്ഘാടനം ചെയ്തു മടങ്ങുകയായിരുന്ന ബ്ലോക്ക...
Local news

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി ഒടിയിൽ പീച്ചുവിനെ തിരഞ്ഞെടുത്തു

പ്രതിപക്ഷം തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു തിരൂരങ്ങാടി: ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി മുസ്ലിം ലീഗിലെ ഒടിയില്‍ പീച്ചു സ്ഥാനമേറ്റു. യു ഡി എഫ് ധാരണയുടെ അടിസ്ഥാനത്തിൽ വൈസ് പ്രസിഡൻറ് ആയിരുന്ന കോണ്‍ഗ്രസിലെ വീക്ഷണം മുഹമ്മദ് രാജി വെച്ചതിനെ തുടർന്നാണ് പുതിയ തിരഞ്ഞെടുപ്പ് നടത്തിയത്. 15 ങ്ങളിൽ 14 പേർ പങ്കെടുത്തു. പ്രതിപക്ഷ ത്തെ 3 അംഗങ്ങൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതിനാൽ ഐക്യകണ്ഡേനയാണ് പീച്ചുവിനെ തെരഞ്ഞെടുത്തത്. 11 അംഗങ്ങൾ പങ്കെടുത്തു. വരണാധികാരിയായ ജില്ലാ എംപ്ലൊയ്‌മെന്റ് ഓഫീസര്‍ കെ. ഷൈലേഷ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിത സത്യവാചകം ചോല്ലിക്കൊടുത്തു.ശേഷം നടന്ന അനുമോദന ചടങ്ങില്‍ വീക്ഷണം മുഹമ്മദ്, കെ കുഞ്ഞിമരക്കാര്‍, കെ കലാം മാസ്റ്റര്‍, ഊര്‍പ്പായി മുസ്തഫ, ഷാഫി പൂക്കയില്‍, പി.കെ റൈഹാനത്ത്, യു.എ റസാഖ്, സി.സി ഫൗസിയ, സെക്രട്ടറി സി പി ബിന്ദു എന്നിവർ പ്രസംഗിച്ചു....
error: Content is protected !!