ഒഎൽഎക്സിൽ പരസ്യം നൽകി വാഹന വിൽപന നടത്തും, പിന്നാലെ മോഷണവും; 3 പേർ പിടിയിൽ
കൊച്ചി : കാർ വിൽപന നടത്തിയ ശേഷം പിന്തുടർന്നു മോഷണം നടത്തുന്ന തട്ടിപ്പുസംഘം അറസ്റ്റിൽ. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം സ്വദേശികൾ പിടിയിലായത്. പരപ്പനങ്ങാടി സ്വദേശികളായ ഇക്ബാൽ(24), മുഹമ്മദ് ഫാഹിൽ(26), വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി ശ്യാം മോഹൻ(23) എന്നിവരെ അറസ്റ്റു ചെയ്തു. കാറിൽ ജിപിഎസ് ഘടിപ്പിച്ചു പിന്തുടർന്ന്, നേരത്തേ കരുതിയ താക്കോൽ ഉപയോഗിച്ചു വാഹനം കടത്തുന്നതായിരുന്നു പ്രതികളുടെ രീതി.
ഈ മാസം എട്ടിന് ഒഎൽഎക്സിലെ പരസ്യം കണ്ടു വാഹനം വാങ്ങിയ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് പ്രതികളുടെ തട്ടിപ്പിന് ഇരയായത്. കാർ വാങ്ങി തിരുവനന്തപുരത്തേയ്ക്കു പോകുന്നതിനിടെ പാലാരിവട്ടം ബൈപാസിൽ ഭക്ഷണം കഴിക്കാൻ ഇറങ്ങിയപ്പോൾ പാർക്ക് ചെയ്തിടത്തുനിന്നു പ്രതികൾ തട്ടിയെടുത്തു മുങ്ങുകയായിരുന്നു. മോഷ്ടിച്ച വാഹനവും വിറ്റു ലഭിച്ച പണവുമായി...