Tag: Onam vipani

പൊതുവിപണിയിലെ വിലക്കയറ്റം: സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കി
Other

പൊതുവിപണിയിലെ വിലക്കയറ്റം: സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കി

ഓണത്തോടനുബന്ധിച്ച് പൊതു വിപണിയിലെ വിലക്കയറ്റം, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിന്റെ ഭാഗമായി തിരൂരങ്ങാടി താലൂക്കിലെ പാണ്ടിമുറ്റം, തെയ്യാല എന്നീ ഭാഗങ്ങളിലെ പൊതുവിപണിയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ പരിശോധന നടത്തി. വില വിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തതും മതിയായ രേഖകളില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകള്‍ വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്നതും ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.പി.കൃഷ്ണന്‍ അറിയിച്ചു. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ക്കൊപ്പം റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ ബിന്ധ്യ, ഡി.കെ ലത, യു. അഭിലാഷ് എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധനകള്‍ നടത്തും. പൊതുവിപണിയിലെ വിലക്കയറ്റം:ജില്ലാ സപ്ലൈ ഓഫീസറുടെ പരിശോധന തുടരുന്നുപൊതുവിപണിയിലെ കരിഞ്ചന്...
error: Content is protected !!