Tag: Oomman chandy

ഉമ്മന്‍ ചാണ്ടി വിടപറഞ്ഞിട്ട് ഒരു വര്‍ഷം ; പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും
Local news

ഉമ്മന്‍ ചാണ്ടി വിടപറഞ്ഞിട്ട് ഒരു വര്‍ഷം ; പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും

പരപ്പനങ്ങാടി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ പരപ്പനങ്ങാടിയില്‍ ഐ.എന്‍.ടി.യു. സി പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.പി. കാദര്‍ ഉദ്ഘാടനം ചെയ്തു അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. ഇ ബാലഗോപാലന്‍, തട്ടാന്‍കണ്ടി ഫാറൂഖ്, കെ.എം ഭരതന്‍, രാമകൃഷണന്‍ ,വീരമണി പുരപ്പുഴ,ശിവദാസന്‍ ചെട്ടിപ്പടി, നൗഫല്‍ ചെട്ടിപ്പടി ,കെ സിദ്ധിഖ്, മനു അമ്പാടി, മാണിയാളത്ത് സുബീഷ് എന്നിവര്‍ സംസാരിച്ചു....
Breaking news

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു. സംസ്ഥാനത്ത് ഇന്ന് പൊതു അവധി

ജനകീയ നായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു. ഇന്ന് പുലർച്ചെ 4.25ന് ബംഗളൂരുവിൽ വച്ചായിരുന്നു അന്ത്യം. ക്യാൻസർ ബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു. സംസ്‌കാരം പുതുപ്പള്ളിയില്‍. സംസ്ഥാനത്ത് ഇന്ന് അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസം ദുഃഖാചരണം. 1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ. ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മൻ ചാണ്ടിയുടെ ജനനം. പുതുപ്പള്ളി സെന്റ് ജോർജ്ജ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളിൽ പഠനം നടത്തി ബി.എ ബിരുദം നേടി. എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും സമ്പാദിച്ചു. കെ.എസ്.യുവിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്‌കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡൻറ് മുതൽ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം വരെ എത്തി നിൽക്കുന്നതാണ് ഉമ്മൻ ച...
error: Content is protected !!