Tag: OOtty tour accident

കക്കാട് നിന്നും ഊട്ടിയിലേക്ക് ടൂർ പോയ ബസ് മറിഞ്ഞു നിരവധിപേർക്ക് പരിക്ക്
Accident, Breaking news

കക്കാട് നിന്നും ഊട്ടിയിലേക്ക് ടൂർ പോയ ബസ് മറിഞ്ഞു നിരവധിപേർക്ക് പരിക്ക്

തിരൂരങ്ങാടി : കക്കാട് നിന്ന് വിനോദയാത്ര പോയ ടൂറിസ്റ്റ് ബസ് ഗൂഡല്ലൂരിന് അടുത്ത് മറിഞ്ഞു. നിരവധി പേർക്ക് പരിക്ക്. ശനിയാഴ്ച  രാത്രി ഒരു മണിക്കാണ് കക്കാട് നിന്ന്  ഊട്ടിയിലേക്ക് വിനോദയാത്ര പോയത്. ഇന്ന്  നാട്ടിലേക്ക് തിരിച്ചു വരുമ്പോഴാണ് അപകടം ഉണ്ടായത്. രാത്രി 9.30 മണിയോടെയാണ് ഗൂഡല്ലൂർ കഴിഞ്ഞ് മൂന്ന് കിലോമീറ്റർ അകലെ വെച്ച് വളവിൽ  ബസ് റോഡിൽ മറിയുകയായിരുന്നു. ബസ്സിൽ 22 പേരാണ് ഉണ്ടായിരുന്നത് എന്നാണ് അറിയുന്നത്.  പരിക്കേറ്റവരെ ഗൂഡല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൂഡല്ലൂരിൽ ചികിത്സയിൽ കഴിയുന്നവരുടെ പരിക്ക് ഗുരുതരമല്ല. കക്കാട് സ്വദേശി കാരാടൻ അസീസിൻ്റെ മകൻ ജംഷീറലി 21, കക്കാട് സ്വദേശി വിളമ്പത്ത് ഇസ്മായിൽ 25, എന്നിവരെയും മറ്റു രണ്ട് പേരെയും  ഗൂഡല്ലൂരിൽ നിന്നും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കക്കാട് സ്വദേശി അബ്ബാസിന്റെ മകൻ ജെഫിൻ ഷാൻ 18, ക...
Accident

വിനോദയാത്ര പോകുന്നതിനിടെ വണ്ടി 100 അടി താഴ്ചയിലേക്ക് മറിഞ്ഞു അപകടം, 6 പേർക്ക് പരിക്ക്

തിരൂരങ്ങാടി : ഊട്ടിയിലേക്ക് വിനോദയാത്ര പോകുന്ന സംഘം സഞ്ചരിച്ച വണ്ടി അപകടത്തിൽ പെട്ട് ആറു പേർക്ക് പരിക്ക്. കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശികളായ മലയം പള്ളി ശബീറലി (40), പാലക്കാട്ട് അബ്ബാസ് (40), ഒള്ളക്കൻ ഫൈസൽ (40), കുന്നത്തെരി സലീം (41), കിഴ് വീട്ടിൽ അബ്ദുറഹ്മാൻ (40), വെള്ളിയാമ്പുറം സ്വദേശി കാഞ്ഞീര മൻസൂർ (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 2 ന് നാടുകാണിയിൽ വെച്ചാണ് അപകടം. ഊട്ടിയിലേക്ക് പോകുന്നതിനിടെ ഇവരുടെ വണ്ടി കല്ലിന്മേൽ കയറി 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് ലഭിച്ച പ്രാഥമിക വിവരം. പരിക്കേറ്റവരെ നാട്ടുകാരും മറ്റും ഗൂഢല്ലൂരിലെയും പരിസരത്തെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ എല്ലാവരും അരീക്കോട് ആസ്റ്റർ മദർ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് സാരമുള്ളതല്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ...
Accident, Breaking news

വടക്കഞ്ചേരിയിൽ കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചു വിദ്യാർത്ഥികൾ ഉൾപ്പെടെ 9 പേർ മരിച്ചു

ദേശീയപാത വടക്കഞ്ചേരിയിൽ കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ വിദ്യാർത്ഥികൾ ഉൾപ്പെടെ ഒൻപതു പേർ മരിച്ചു. 12 പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. 5 വിദ്യാർഥികളും ഒരു അധ്യാപകനുമാണ് മരിച്ചത്. മരിച്ചവരിൽ 3 പേർ കെ എസ് ആർ ടി സി യാത്രക്കാരാണ്. അപകടത്തില്‍ മരിച്ച മൂന്ന് പേരുടെ പേരുവിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യതമായിട്ടുള്ളത്. കൊല്ലം വളിയോട് ശാന്ത്മന്ദിരം സ്വദേശി അനൂപ് (24) , അധ്യാപകനായ വിഷ്ണു, രോഹിത് രാജ് (24 ) എന്നിവരാണ് മരിച്ചത്. ബസുകള്‍ പൊളിച്ചുള്‍പ്പെടെയാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. 12 മണിയോടയാണ് അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കര - കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ്സിൽ ഇടിച്ചത്. 37 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാ...
error: Content is protected !!