ശസ്ത്രക്രിയകളിൽ ചരിത്രം സൃഷ്ടിച്ച് തിരൂർ ജില്ലാ ആശുപത്രി; ഒരു വർഷത്തിനിടെ നടത്തിയത് 2523 ശസ്ത്രക്രിയകൾ
കോവിഡും കോവിഡേതരവുമായ ചികിത്സകൾ ഒരുപോലെ പരിപാലിച്ച സംസ്ഥാനത്തെ തന്നെ അപൂർവം ആശുപത്രികളിൽ ഒന്നാണ് തിരൂർ ജില്ലാ ആശുപത്രി.കോവിഡ് മഹാമാരിയുടെ വ്യാപനസമയത്ത് 2021-ജനുവരി മുതൽ ഡിസംബർവരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ ശസ്ത്രക്രിയകൾ നടത്തിയ സർക്കാർ ആശുപത്രികളിൽ ഒന്ന് തിരൂർ ജില്ലാ ആശുപത്രിയാണ്. 2523(രണ്ടായിരത്തി അഞ്ഞൂറ്റി ഇരുപത്തിമൂന്ന്) ശസ്ത്രക്രിയകളാണ് ഈ കാലയളവിൽ മാത്രം തിരൂർ ജില്ലാആശുപത്രിയിൽ വിജയകരമായി നടന്നത്.
ജനറൽ/റീജ്യണൽ അനസ്തേഷ്യ ആവശ്യമുള്ള മേജർ ശസ്ത്രക്രിയകൾ 1614 എണ്ണമാണ് ജില്ലാ ആശുപത്രിയിൽ നടന്നത്. ഇവയിൽ 1032 ശസ്ത്രക്രിയകൾ ഗൈനക്കോളജി വിഭാഗത്തിന്റെയാണ്.നേരത്തെ കോവിഡ് ബാധിതരുടെ അടക്കം അടിയന്തിര പ്രസവശസ്ത്രക്രിയകൾ മികച്ചരീതിയിൽ ചെയ്ത് ഗൈനക്കോളജിവിഭാഗം പ്രശംസപിടിച്ചുപറ്റിയിരുന്നു.സങ്കീർണ്ണമായ പ്രസവശസ്ത്രക്രിയകൾക്ക് പുറമേ ഗർഭാശയരോഗങ്ങൾക്കുള്ള ഹിസ്ട്രക്ടമി,അണ്ഡാശയരോഗങ്ങൾക്കുള്ള ഓവറോട്ടമി തുടങ്...