ഒഴൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഓപ്പൺ ജിം ഉദ്ഘാടനം ചെയ്തു
കായിക മേഖലയിൽ 4000 കോടിയുടെ വികസന പദ്ധതികൾ നടപ്പിലാക്കി: മന്ത്രി വി. അബ്ദുറഹിമാൻ
കായിക മേഖലയിൽ 4000 കോടിയുടെ അടിസ്ഥാന വികസന പദ്ധതികൾ നടപ്പിലാക്കിയതായി മന്ത്രി വി. അബ്ദുറഹിമാൻ. ഒഴൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ തയ്യാറാക്കിയ ഓപ്പൺ ജിം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ആരോഗ്യ സംരക്ഷണത്തിന് സർക്കാർ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ മേഖലയിൽ ചെലവഴിച്ച തുകയുടെ അത്രയും തന്നെ കായിക മേഖലയിലും ചെലവഴിച്ചിട്ടുണ്ട്. ഒഴൂർ പഞ്ചായത്തിൽ മാത്രം രണ്ട് ഓപ്പൺ ജിമ്മുകളാണ് ജനങ്ങൾക്ക് സമർപ്പിച്ചത്.കളിയാണ് ലഹരിയെന്ന് ബോധ്യപ്പെടുത്തി യുവാക്കളെ കളിക്കളങ്ങളിലേക്ക് ആകർഷിക്കുന്നതിനായി എല്ലാ പഞ്ചായത്തുകളിലും കളിക്കളങ്ങൾ ഒരുക്കാൻ സർക്കാർ ശ്രമിക്കുന്നതായും മന്ത്രി പറഞ്ഞു.ഒഴൂർ പഞ്ചായത്ത് പ്രസിഡൻ്റ് യൂസഫ് കൊടിയേങ്ങൽ അധ്യക്ഷനായി. എ.പി.എം മുഹമ്മദ് അഷ്റഫ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്...