Tag: P.k.abdurabb

പരപ്പനങ്ങാടി സയൻസ്പാർക്ക് & പ്ലാനറ്റോറിയം രണ്ടാംഘട്ട നിർമ്മാണത്തിന് 150 ലക്ഷം രൂപയുടെ ഭരണാനുമതി
Other

പരപ്പനങ്ങാടി സയൻസ്പാർക്ക് & പ്ലാനറ്റോറിയം രണ്ടാംഘട്ട നിർമ്മാണത്തിന് 150 ലക്ഷം രൂപയുടെ ഭരണാനുമതി

തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പാലത്തിങ്ങൽ ചീർപ്പിങ്ങലിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നിർമിക്കുന്ന സയൻസ്പാർക്ക് & പ്ലാനറ്റോറിയത്തിന്റെ രണ്ടാംഘട്ട നിർമ്മാണത്തിന് 150 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദു റബ്ബിന്റെ ശ്രമഫലമായി പരപ്പനങ്ങാടി പാലത്തിങ്ങലിൽ ആരംഭിച്ച ഈ പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ മൂന്ന് കോടി ഉപയോഗിച്ച് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചിരിന്നു. രണ്ടാംഘട്ടത്തിൽ ചുറ്റുമതിൽ നിർമ്മാണം, ഫെൻസിംഗ് നിർമ്മാണം, സെക്യൂരിറ്റി റൂം നിർമ്മാണം, ഗേറ്റ്, മുൻവശ സൗന്ദര്യ വൽക്കരണം, ലാന്റ് സ്കേപ്പിംഗ് തുടങ്ങിയവയാണ് രണ്ടാംഘട്ട നിർമ്മാണത്തിൽ ഉൾപ്പെടുക. രണ്ടാംഘട്ട നിർമ്മാണം പൂർത്തിയാകുന്ന മുറക്ക് മെഷിനറികൾ സ്ഥാപിച്ച് 2024 അവസാനത്തിനുള്ളിൽ പദ്ധതി പൂർത്തീകരിച്ച് പൊതു ജനങ്ങൾക്കായി തുറന്ന് നൽകുന്ന രൂപത്തിലാണ് പദ്ധതികളുടെ നിർമ്മാണം സജ്ജീകരിച്ചിട...
Local news

പൂക്കിപ്പറമ്പ്- അറക്കൽ റോഡ് പണി ഇതുവരെയും തുടങ്ങിയില്ല, ലീഗ്-സിപിഎം ആരോപണങ്ങൾ തുടരുന്നു

തെന്നല: പഞ്ചായത്തിലെ പ്രധാന റോഡായ പൂക്കിപ്പറമ്ബ്- അറക്കൽ- ഒഴുർ റോഡ് പണി തുടങ്ങാത്തത്തിൽ വ്യാപക പ്രതിഷേധം. റോഡ് റബ്ബറൈസ്ഡ് (ബി എം ആൻഡ് ബി സി) ചെയ്യുന്നതിനായി ഒരു വർഷം മുമ്പാണ് പൊളിച്ചത്. എന്നാൽ ഇതുവരെയും പണി തുടങ്ങിയിട്ടില്ല. പി കെ അബ്ദുറബ്ബ് തിരൂരങ്ങാടി എം എൽ എ ആയ സമയത്താണ് 2 ഘട്ടങ്ങളിലായി 1.99 കോടി രൂപ അനുവദിചിരുന്നത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് ആഘോഷപൂർവ്വം പ്രവൃത്തി ഉദ്‌ഘാടനം നടത്തി. പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാൽ പ്രവൃത്തി തുടങ്ങാൻ കഴിഞ്ഞില്ല. ശേഷം പ്രവൃത്തി നടത്തുന്നതിനായി റോഡിന്റെ ഇരുവശത്തുമുള്ള കോണ്ക്രീറ്റുകൾ പൊളിച്ചു നീക്കി. ടാറിങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയെങ്കിലും മഴ പെയ്തതിനാൽ മുടങ്ങി പോയി. പിന്നീട് ഇതുവരെ പ്രവൃത്തി നടത്തിയിട്ടില്ല. പൊളിഞ്ഞ റോഡിലൂടെയാണ് ഇപ്പോൾ നാട്ടുകാരുടെ യാത്ര. ഇരു ഭാഗവും പൊളിഞ്ഞ റോഡ് മഴ പെയ്തതോടെ കൂടുതൽ പൊളിഞ്ഞു റോഡ് പൂർണമായും തകർന്ന സ്...
Local news, Sports

തിരൂരങ്ങാടി ഗവ.ഹയർസെക്കൻഡറി സ്‌കൂൾ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക്

തിരൂരങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക്,മുൻ MLA ശ്രീ PK അബ്ദുറബ്ബിന്റെ പരിശ്രമ ഫലമായി കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ, 2.02 കോടി രൂപ ചെലവ് വരുന്ന സ്കൂൾ ഗ്രൗണ്ട് നവീകരണ പദ്ധതിക്ക് 2021 ഒക്ടോബര് 18 ന്‌ തുടക്കമാവും. കാലത്ത് 10.30 ന്‌ ശ്രീ KPA മജീദ് MLA ശിലാസ്ഥാപനം നിർവഹിക്കും. മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ പി .കെ അബ്ദു റബ്ബ് വിശിഷ്ടാതിഥിയായിരിക്കും. തിരൂരങ്ങാടി നഗര സഭാ ചെയർമാൻ KP മുഹമ്മദ് കുട്ടി അധ്യക്ഷത വഹിക്കും. ജന പ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ സംബന്ധിക്കും. ഏറെ കാലത്തെ കായിക സ്വപ്നമാണ് ഈ പദ്ധതി പൂർത്തീകരണത്തോടെ പൂവണിയുന്നത്. ഫുട്ബോൾ ഗ്രൗണ്ട്, ഓപ്പൺ സ്റ്റേഡിയം, ലോങ്ങ് ജമ്പ്- ഹൈ ജമ്പ് പിറ്റുകൾ, ഗാലറി, നടപ്പാത, ചുറ്റു മതിൽ, ഡ്രൈനേജ്, ടോയ്‌ലറ്റ്‌ ...
error: Content is protected !!