നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് തുടരുമോ, അതോ രാജി വെക്കുമോ ? ഇന്ന് തീരുമാനം
നന്നമ്പ്ര : പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് മുസ്ലിം ലീഗിലെ പി.കെ.റഹിയാനത്ത് തുടരുമോ ഇല്ലയോ എന്ന കാര്യം ഇന്നറിയാം. ഇവരെ സ്ഥാനത്ത് നില നിർത്തണോ വേണ്ടയോ എന്നത് സംബന്ധിച്ച് ഇന്ന് ചേരുന്ന പഞ്ചായത്ത് മുസ്ലിം ലീഗ് വർക്കിങ് കമ്മിറ്റി തീരുമാനം എടുക്കും. ഏറെ കാലമായി പുകഞ്ഞു കൊണ്ടിരുന്നതാണ് പഞ്ചായത്ത് പ്രെസിഡന്റുമായുള്ള പ്രശ്നങ്ങൾ. കൊടിഞ്ഞി തിരുത്തി 21 വാർഡിൽ നിന്നുള്ള അംഗമാണ് ഇവർ. പ്രീ പ്രൈമറി സ്കൂൾ അധ്യാപികയായ ഇവർ ആദ്യമായാണ് പഞ്ചായത്ത് അംഗം ആകുന്നതും പ്രസിഡന്റ് ആകുന്നതും. വലിയ ഭൂരിപക്ഷതിനാണ് ഇവർ തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം ഓരോ പ്രദേശത്തിന് നൽകാൻ മുൻകൂർ ധാരണയുള്ളതിന്റെ അടിസ്ഥാനത്തിൽ കൊടിഞ്ഞിക്കായിരുന്നു പ്രസിഡന്റ് സ്ഥാനം. ലീഗിന് 2 വനിത അംഗങ്ങൾ ഉള്ളതിൽ റൈഹാനത്തിന് ആണ് നറുക്ക് വീണത്. പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ഇവരെ കുറിച്ച് പരാതികൾ ഉയർന്നിരു...