നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് തുടരുമോ, അതോ രാജി വെക്കുമോ ? ഇന്ന് തീരുമാനം

നന്നമ്പ്ര : പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് മുസ്ലിം ലീഗിലെ പി.കെ.റഹിയാനത്ത് തുടരുമോ ഇല്ലയോ എന്ന കാര്യം ഇന്നറിയാം. ഇവരെ സ്ഥാനത്ത് നില നിർത്തണോ വേണ്ടയോ എന്നത് സംബന്ധിച്ച് ഇന്ന് ചേരുന്ന പഞ്ചായത്ത് മുസ്ലിം ലീഗ് വർക്കിങ് കമ്മിറ്റി തീരുമാനം എടുക്കും. ഏറെ കാലമായി പുകഞ്ഞു കൊണ്ടിരുന്നതാണ് പഞ്ചായത്ത് പ്രെസിഡന്റുമായുള്ള പ്രശ്നങ്ങൾ. കൊടിഞ്ഞി തിരുത്തി 21 വാർഡിൽ നിന്നുള്ള അംഗമാണ് ഇവർ. പ്രീ പ്രൈമറി സ്കൂൾ അധ്യാപികയായ ഇവർ ആദ്യമായാണ് പഞ്ചായത്ത് അംഗം ആകുന്നതും പ്രസിഡന്റ് ആകുന്നതും. വലിയ ഭൂരിപക്ഷതിനാണ് ഇവർ തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം ഓരോ പ്രദേശത്തിന് നൽകാൻ മുൻകൂർ ധാരണയുള്ളതിന്റെ അടിസ്ഥാനത്തിൽ കൊടിഞ്ഞിക്കായിരുന്നു പ്രസിഡന്റ് സ്ഥാനം. ലീഗിന് 2 വനിത അംഗങ്ങൾ ഉള്ളതിൽ റൈഹാനത്തിന് ആണ് നറുക്ക് വീണത്. പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ഇവരെ കുറിച്ച് പരാതികൾ ഉയർന്നിരുന്നു. പുതുമുഖം എന്ന നിലയിൽ ക്ഷമിക്കാനായിരുന്നു പാർട്ടി അംഗങ്ങൾക്ക് ലഭിച്ച നിർദേശം. എന്നാൽ പരാതികൾ വ്യാപകമായി. ഇവരുടെ സമീപനം കാരണം പാർട്ടി അംഗങ്ങൾക്കിടയിൽ തന്നെ ഭിന്നത ഉണ്ടായി. നിരവധി തവണ നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിച്ചു. പത്തിലേറെ തവണ താക്കീത് നൽകിയതായും പാർട്ടി പ്രവർത്തകർ പറയുന്നു. ലീഗിലെ മറ്റു വനിത മെമ്പർമാരെ കണ്ടാൽ മിണ്ടില്ല, യോഗങ്ങൾ കൃത്യമായി അറിയിക്കുന്നില്ല, എല്ലാ പരിപാടിയും ഉദ്‌ഘാടനം ചെയ്യാൻ ശാഠ്യം പിടിക്കുന്നു തുടങ്ങിയവയാണ് ആരോപണങ്ങളിൽ ചിലത്. പഞ്ചായത്ത് ഓഫീസിൽ ജീവനക്കാരെ നിയന്ത്രിക്കാൻ കഴിയുന്നില്ല, മീറ്റിങിന്റെ അജണ്ട പോലും അറിയുന്നില്ല, പഞ്ചായത്തിലെ പദ്ധതികളോ കുറിച്ചോ മറ്റോ അറിയുന്നില്ല, പഠിക്കാൻ ശ്രമിക്കുന്നില്ല, ലീഗ് നേതൃത്വത്തിന്റെ നിർദേശങ്ങൾ പാലിക്കുന്നില്ല, പൊതുജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടുന്നില്ല തുടങ്ങിയവയാണ് ആരോപണങ്ങൾ. കൂടാതെ ഇവരെ നോക്കുകുത്തിയാക്കി മറ്റൊരു മെമ്പർ ഭരണം നടത്തുന്നു എന്ന ആക്ഷേപവുമുണ്ട്. ഇതിന്റെ പേരിൽ ബോർഡ് യോഗത്തിൽ വരെ ലീഗ് അംഗങ്ങൾ പ്രതി ഷേധിച്ചിരുന്നു. നേതൃത്വം ഇടപെടുമ്പോൾ ഇനി അവർ തിക്കില്ലെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് നടപടികളിൽ നിന്ന് ഒഴിവാക്കിയത്. ഇവരുടെ നടപടി കാരണം ലീഗിന്റെ മെമ്പർ പാർട്ടിക്ക് രാജി കത്ത് നൽകിയിരുന്നു. തുടർന്ന് നേതൃത്വം ഇരുവരെയും വിളിച്ചു ചർച്ച നടത്തി മേലിൽ ആവർ ത്തി ക്കില്ലെന്ന ഉറപ്പിലാണ് പരിഹരിച്ചത്. ഇവരെ കാര്യങ്ങൾ നിയന്ത്രിക്കാനായി 4 അംഗങ്ങളെ ചുമതലപ്പെടുത്തിയിരുന്നു. ഇവരെ എല്ലാ കാര്യങ്ങളും അറിയിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ ഇവരെ പോലും അവഗണിച്ചതോടെയാണ് പ്രശ്നം രൂക്ഷമായത്. ഇതിന് പുറമെ കോണ്ഗ്രസ് നേതൃത്വവും പരാതിപ്പെട്ടു. വൈസ് പ്രസിഡന്റിനെ പോലും അവഗണിക്കുന്നതായും പല കാര്യങ്ങളും ഇവരെ അറിയിക്കാതെ നടത്തുന്നതായും കോണ്ഗ്രസ് കമ്മിറ്റി യുഡിഎഫ് നേതൃ ത്വത്തിന് പരാതി നൽകി. വീണ്ടും പ്രസിഡന്റ് നൽകിയ ഉറപ്പുകൾ ലംഘിച്ചതോടെയാണ് നേതൃത്വം കടുത്ത തീരുമാനത്തിന് മുതിർന്നത്. ഭാരവാഹികളുടെ യോഗത്തിൽ മാറ്റാൻ ഐക്യ ഖണ്ഡേന തീരുമാനിക്കുകയും പ്രസിഡന്റിന്റെ വാർഡ് കമ്മിറ്റിക്ക് കത്തു നക്കുകയും ചെയ്തു. എന്നാൽ വാർഡ് കമ്മിറ്റി ഇതിനെ എതിർക്കുകയും അവർക്ക് തുടരാൻ അവസരം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പഞ്ചായത്ത് ഭരവാഹികളിൽ ഒന്ന് രണ്ട് പേരും ഈ അഭിപ്രായതിനൊപ്പം ആണ് എന്നാണ് അറിയുന്നത്. ഇതേ തുടർന്നാണ് ഇന്ന് ചൊവ്വാഴ്ച്ച പഞ്ചായത്ത് വർക്കിങ് കമ്മിറ്റി ചേർന്ന് തീരുമാനം എടുക്കാൻ തീരുമാനിച്ചത്. മാറ്റണം എന്ന പക്ഷക്കാരും ഒരു അവസരം കൂടി കൊടുക്കണം എന്ന പക്ഷക്കാറുമുണ്ട്. നിരവധി തവണ അവസരങ്ങൾ കൊടുത്തിട്ടും തെറ്റ് തിരുത്താൻ തയ്യാറാകാത്തതാണ് പഞ്ചായത്ത് കമ്മിറ്റിയെ പ്രകോപിപ്പിച്ചത്. എന്നാൽ പുതുമുഖം എന്ന നിലയിൽ അവസരം കൊടുക്കണം എന്നതാണ് പ്രസിഡന്റിനെ അനുകൂലിക്കുന്നവർ പറയുന്നത്.

പ്രസിഡന്റിനെ മാറ്റുന്നതിൽ ബഹുഭൂരിഭാഗം പേർക്കും അനുകൂലമാണെ ങ്കിലും പുതിയത് ആരെ തിരഞ്ഞെടുക്കും എന്നത് സംബന്ധിച്ചാണ് ആശയക്കുഴപ്പമുള്ളത് കുണ്ടൂരിൽ നിന്നുള്ള റൈഹാനത്ത്, ചെറുമുക്കിലെ സൗദാ മരക്കാരുട്ടി, കൊടിഞ്ഞിയിലെ തസ്ലീന ഷാജി എന്നിവരുടെ പേരുകളാണ് ഉയർന്നു വന്നത്. ഇതിൽ റൈഹാനത്തിനാണ് കൂടുതൽ പേരുടെയും പിന്തുണ. എന്നാൽ കുണ്ടൂരിലെ നേതൃത്വം ഇവരെ പ്രസിഡന്റ് ആക്കുന്നതിന് താൽപ്പര്യം കാണിക്കുന്നില്ല എന്നാണ് അറിയുന്നത്. റൈഹാനത്തിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടു വരുമെങ്കിൽ പ്രസിഡന്റിനെ മാറ്റാമെന്നും അല്ലെങ്കിൽ കുറച്ചു കൂടി നിലവിലെ പ്രസിഡന്റ് തന്നെ തുടരട്ടെ എന്ന അഭിപ്രായക്കാരും കമ്മിറ്റിയിലുണ്ട്. പാർട്ടിയിൽ പ്രശ്നമില്ലാത്ത വിധം തീരുമാനം എടുക്കാനാണ് പഞ്ചായത്ത് കമ്മിറ്റി ആഗ്രഹിക്കുന്നത്. അത് കൊണ്ട് തീരുമാനം അടിച്ചേല്പിക്കാതെ പഞ്ചായത്ത് വർക്കിങ് കമ്മിറ്റിക്ക് വിട്ടത് എന്നാണ് അറിയുന്നത്.

error: Content is protected !!