Tag: Padmasree k.v.rabiya

ജി20 സ്‌ത്രീ ശാക്തീകരണ സമ്മേളനം: കെ.വി.റാബിയയെ ചേർത്ത് ശോഭ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു
Other

ജി20 സ്‌ത്രീ ശാക്തീകരണ സമ്മേളനം: കെ.വി.റാബിയയെ ചേർത്ത് ശോഭ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : മെയ് മാസത്തിൽ തൃശ്ശൂരിൽ നടക്കുന്ന G20 സ്ത്രീ ശാക്തീകരണ സമ്മേളനത്തിൻ്റെ രജിസ്ട്രേഷൻ ജില്ലാതല ഉദ്ഘാടനം തിരൂരങ്ങാടിയിൽ പത്മശ്രീ കെ.വി.റാബിയയെ രജിസ്റ്റർ ചെയ്തു ശോഭാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് രവി തേലത്ത് അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി വി.ഉണ്ണികൃഷ്ണൻ മാസ്റ്റർ, ടി.പി.സുൽഫത്ത്, കെ.സി.വേലായുധൻ, ബീന സന്തോഷ്, ദീപ പുഴക്കൽ, എ.വസന്ത , രമ്യ ലാലു എന്നിവർ പ്രസംഗിച്ചു. ...
Other

പത്മശ്രീ കെ.വി. റാബിയയെ ജനാധിപത്യ മഹിള അസോസിയേഷൻ ആദരിച്ചു

തിരൂരങ്ങാടി: പത്മശ്രീ കെ വി റാബിയക്ക് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ്റെ ആദരം. അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡണ്ടും മുൻ മന്ത്രിയുമായ പി കെ ശ്രീമതി ടീച്ചറും സംസ്ഥാന സെക്രട്ടറിയും മുൻ എം പിയുമായ സി എസ് സുജാതയുമാണ് തിരൂരങ്ങാടി വെള്ളിലക്കാട്ടെ വസതിയിലെത്തി റാബിയയെ പൊന്നാടയണിയിച്ച് ആദരിച്ചത്. അസോസിയേഷൻ്റെ ഉപഹാരവും കൈമാറി.ആഗസ്ത് 14ന് തിരൂർ വാഗൺ ട്രാജഡി ഹാളിൽ നടന്ന സ്വാതന്ത്ര്യ ദിനത്തിൽ വിവിധ മേഖലകളിൽ പ്രശസ്തരായവരെ മഹിള അസോസിയേഷൻ ആദരിച്ചിരുന്നു.ആരോഗ്യപരമായ കാരണങ്ങളാൽ റാബിയ എത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് നേതാക്കൾ വെള്ളിലക്കാട്ടെ വസതിയിലെത്തി ആദരിച്ചത്.അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗം അഡ്വ. കെ പി സുമതി, ജില്ല സെക്രട്ടറി വി ടി സോഫിയജില്ല കമ്മറ്റിയംഗം അഡ്വ. ഒ കൃപാലിനി, ജില്ലാ എക്സിക്യൂട്ടീവ് അംഗം പി ഗീതസിപിഐ എം തിരൂരങ്ങാടി ലോക്കൽ കമ്മറ്റി സെക്രട്ടറി കെ രാമദാസ്, ലോക്കൽ കമ്മറ്റിയംഗം എ ടി മാജി...
Other

പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും കാണാനാഗ്രഹമെന്ന് റാബിയ, അവസരമുണ്ടാക്കാമെന്ന് കേന്ദ്ര മന്ത്രി

തിരൂരങ്ങാടി: സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമാണ് കെ.വി.റാബിയ എന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും അത് വക വെക്കാതെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന റാബിയയെ നേരത്തെ തന്നെ അറിയാം. നെഹ്റു യുവ കേന്ദ്ര പ്രവർത്തന കാലഘട്ടത്തിൽ തന്നെ ഇവരുമായി ബന്ധമുണ്ട്. പ്രവർത്തനത്തെ അംഗീകരിക്കാനും കഴിഞ്ഞിട്ടുണ്ട്. സാക്ഷരത, സ്ത്രീ സ്ത്രീ ശാക്തീകരണം, ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള പ്രവർത്തനം തുടങ്ങിയ രംഗത്തുള്ളവർക്ക് പ്രചോദനം കൂടിയാണ് റാബിയ എന്നും മന്ത്രി പറഞ്ഞു. മലപ്പുറം പോലുള്ള ന്യൂനപക്ഷ പ്രാധാന്യമുള്ള ജില്ലയിലേക്ക് ദേശീയ അംഗീകാരം ലഭിച്ചത് സന്തോഷകരമാണ്. ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറയുന്നെന്നും അദ്ദേഹം പറഞ്ഞു. നെഹ്റു യുവ കേന്ദ്ര വൈസ് പ്രസിഡന്റ് ആയിരുന്ന കാലഘട്ടത്തിലെ ബന്ധത്തെ കുറിച്ചു മന്ത്രിയും റാബിയയും സ്മരിച്ചു. മന്ത്രിയുടെ ഭാര്യ നൽകിയ ഉപഹാരം മന്ത്രി റാബിയക...
Other

കെ വി റാബിയക്ക് പ്രാർഥനാ വചനങ്ങളുമായി കേരള മുസ്ലിം ജമാഅത്ത് ജില്ലാ നേതാക്കൾ

തിരൂരങ്ങാടി: നിരന്തരം തേടിയെത്തിയ പരീക്ഷണങ്ങളെ വെല്ലുവിളിയായി സ്വീകരിച്ച് ഉന്നതങ്ങൾ കൈവരിച്ച പത്മശ്രീ കെ വി റാബിയക്ക് പ്രാർഥനാ വചനങ്ങളുമായി കേരള മുസ്ലിം ജമാഅത്ത് ജില്ലാ നേതാക്കളെത്തി. ഏത് വിധ പ്രയാസ ഘട്ടങ്ങളിലും പുരസ്കാരം ലഭിക്കുമ്പോഴും ഇസ് ലാമിക മൂല്യങ്ങൾ കൈവിടാൻ താൻ തയ്യാറല്ലെന്ന് റാബിയ പറഞ്ഞു. സുന്നത്ത് ജമാഅത്തിൻ്റെ ആശയാദർശത്തിൽ അടിയുറച്ച് ജീവിക്കുക എന്നതും തികഞ്ഞ മത വിശ്വാസിയായി മരിക്കുക എന്നതുമാണ് തൻ്റെ അന്ത്യാഭിലാഷമെന്നും റാബിയ പറഞ്ഞു. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടേയും സുന്നി സംഘടനകളുടേയും നേതൃത്വത്തിൽ നടക്കുന്ന വിദ്യാഭ്യാസ-വൈജ്ഞാനിക- ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അവർ സന്തുഷ്ടി പ്രകടിപ്പിച്ചു.സംഘടനാ നേതാക്കൾ റാബിയക്കും റാബിയയുടെ കുടുംബത്തിൽ നിന്ന് ഈയിടെയായി മരണപ്പെട്ടവരുടെ പരലോക ഗുണത്തിനും വേണ്ടി പ്രത്യേകം പ്രാർഥന നടത്തുകയും പ്രസ്ഥാനത്തിൻ്റെ ഉപഹാരമായി ഗ്രന്ഥങ്ങളും മറ്റും ...
Other

ജില്ല പൈതൃക മ്യൂസിയം മാർച്ചിൽ ഉദ്ഘാടനം ചെയ്യും: മന്ത്രി അഹമ്മദ് ദേവർകോവിൽ

തിരൂരങ്ങാടി: ജില്ലാ പൈതൃക മ്യൂസിയം മാർച്ചിൽ ഉദ്‌ഘാടനം ചെയ്യുമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ആദ്യഘട്ടത്തിൽ ഹജൂർ കച്ചേരി കെട്ടിടത്തിന്റെ സംരക്ഷിത പ്രവർത്ത നങ്ങളാണ് നടത്തുന്നത്. ഇത് ഒരു വർഷം കൊണ്ട് 90 % പൂർത്തിയായി. കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് പ്രവൃത്തി ഉദ്ഘാടനം നടത്തിയത്. ഇനി ചുറ്റുമതിലിന്റെയും ടൈൽ പതിക്കുന്നതിന്റെയും പ്രവൃത്തിയാണ് ബാക്കിയുള്ളത്. ഇതിന്റെ പ്രവൃത്തി 3 ദിവസത്തിനുള്ളിൽ തുടങ്ങും. നേരത്തെ രൂപകൽപ്പന ചെയ്തതിൽ നിന്ന് വ്യത്യസ്തമായി കെട്ടിടത്തിന്റെ പൗരണികതക്ക് യോജിച്ച തരത്തിൽ ചുറ്റുമതിൽ ആകർഷകമായ തരത്തിലുള്ളതാക്കി മാറ്റാൻ ഭേദഗതി വരുത്തിയിട്ടുണ്ട്. അതു സംബന്ധിച്ച് കരാറുകാരന് വേണ്ട നിർദേശങ്ങൾ നൽകുന്നതിന് പുരാവസ്തു വകുപ്പ് കൺസർവേഷൻ എഞ്ചിനിയർ, അസിസ്റന്റ് എഞ്ചിനിയർമാർ എന്നിവർ ബുധനാഴ്ച ഹജൂർ കച്ചേരി സന്ദർശിച്ചിരുന്നു. https://youtu.be/Fw7KCwhhzRY മന്ത്രി അഹമ്മദ് ദ...
error: Content is protected !!