Tag: Panchayath president

നന്നമ്പ്രയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് 6ന്; പ്രസിഡന്റിനെ തീരുമാനമായില്ല
Local news

നന്നമ്പ്രയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് 6ന്; പ്രസിഡന്റിനെ തീരുമാനമായില്ല

നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജൂൺ 6നു നടക്കും, ആളെ കണ്ടെത്താനാകാതെ ലീഗ് നേതൃത്വം. പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള യോഗം 6നു രാവിലെ 11നു നടക്കുമെന്നാണു വരണാധികാരിയായ അഡീഷനൽ തഹസിൽദാർ അംഗങ്ങളെ അറിയിച്ചിരിക്കുന്നത്. എന്നാൽ, പുതിയ പ്രസിഡന്റിനെ കണ്ടെത്തുന്നതിനു വാർഡ് കമ്മിറ്റികളുടെ അഭിപ്രായം അറിയാനായി വിളിച്ചുചേർത്ത യോഗം ഒരു വിഭാഗം ബഹിഷ്കരിച്ചു. 21 വാർഡ് കമ്മിറ്റികളിൽ 14 കമ്മിറ്റികൾ മാത്രമാണ് അഭിപ്രായം അറിയിച്ചത്. നിലവിലെ പ്രസിഡന്റിനെ രാജിവയ്പ്പിച്ചതിൽ പ്രതിഷേധിച്ച് 21 –ാം വാർഡ് കമ്മിറ്റി പിരിച്ചു വിട്ടിരിക്കുകയാണ്. 6 –ാം വാർഡ് അംഗം എ.കെ.സൗദ മരക്കാരുട്ടി, 7 –ാം വാർഡ് അംഗം എ.റഹിയാനത്ത്, 19 –ാം വാർഡ് അംഗം പി.തസ‍്‍ലീന ഷാജി എന്നിവരാണു പരിഗണനയിലുള്ളത്. പ്രാദേശിക വാദം അംഗീകരിച്ചാൽ തസ്‍ലീന ഷാജിയെ തിരഞ്ഞെടുത്തേക്കും. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നേരത്തെ പരിഗണിച്ചവരിൽ ഒരാള...
Politics

കൂറുമാറി; ചുങ്കത്തറ പഞ്ചായത്ത് പ്രസിഡന്റിനെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കി

നിലമ്പൂർ : ചുങ്കത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ.നജ്മുന്നീസയെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കി. കൂറുമാറ്റ നിയമ പ്രകാരമാണ് അയോഗ്യയാക്കിയത്. മുസ്ലീം ലീഗ് സ്വതന്ത്രയായി വിജയിച്ച ഇവർ എൽ ഡി.എഫിലേക്ക് കൂറുമാറി പ്രസിഡന്റ് ആകുകയായിരുന്നു. ഇതേ തുടർന്ന് മുസ്ലീം ലീഗിലെ സൈനബ മാമ്പള്ളി നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 20 അംഗ ഭരണ സമിതിയിൽ ഇരുമുന്നണികൾക്കും 10 വീതം സീറ്റുകളാണ് ലഭിച്ചിരുന്നത്. നറുക്കെടുപ്പിൽ കോണ്ഗ്രസിലെ വത്സമ്മ സെബാസ്റ്റ്യൻ പ്രസിഡന്റും ലീഗിലെ സൈനബ മാമ്പള്ളി വൈസ് പ്രസിഡന്റും ആയി. പിന്നീട് യുഡിഎഫിലെ നജ്മുന്നീസ കൂറുമാറി എൽ ഡി എഫിനൊപ്പം ചേർന്ന് പ്രസിഡന്റ് ആകുകയായിരുന്നു. ഇതോടെ കക്ഷിനില എൽ ഡി എഫ് 11, യുഡിഎഫ് 9 എന്ന നിലയിലായി. ഇപ്പോൾ അംഗത്വം റദ്ദാക്കി എങ്കിലും എൽ ഡി എഫിന് ഒരു അംഗത്തിന്റെ ഭൂരിപക്ഷം ഉണ്ട്. അപ്പീൽ നൽകുമെന്ന് എൽ ഡി എഫ് നേതൃത്വം അറിയിച്ചു. ...
error: Content is protected !!