പരിസ്ഥിതി സംരക്ഷണത്തിൽ മാതൃകയായി പന്താരങ്ങാടി എ എം എൽ പി സ്കൂൾ
തിരൂരങ്ങാടി :പരിസ്ഥിതി സംരക്ഷണത്തിൽ മാതൃകയായി പന്താരങ്ങാടി എ എം എൽ പി സ്കൂൾ
കടലുണ്ടിപ്പുഴ തീര ശുചീകരണവും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും (KSCSTE) കേന്ദ്ര പരിസ്ഥിതി-വന-കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും സംയുക്തമായി നടപ്പിലാക്കുന്ന പരിസ്ഥിതി വിദ്യാഭ്യാസ പരിപാടിയുടെ (EEP) ഭാഗമായി പന്താരങ്ങാടി എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ പന്താരങ്ങാടിയിലെ പ്രധാന ജലസ്രോതസ്സായ കടലുണ്ടിപ്പുഴ തീര ശുചീകരണവും ബോധവൽക്കരണവും നടത്തി.രണ്ടാം വാർഡ് കൗൺസിലർ ശ്രീമതി അസ്ലി മൂസ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി വനജ ടീച്ചർ അധ്യക്ഷത വഹിച്ചു. പ്രകൃതി സംരക്ഷണം ഓരോ പൗരന്റെയും കടമയാണെന്നും, കുട്ടികൾ പരിസ്ഥിതി സൗഹൃദ ശീലങ്ങൾ വളർത്തിയെടുത്ത് സമൂഹത്തിൽ സുസ്ഥിരതയുടെ അംബാസഡർമാരായി മാറണമെന്നും ഹെഡ്മിസ്ട്രസ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. തുടർന്ന് നട...

