Tag: Pantheeramkav

ഓപ്പറേഷനിടെ കത്രിക മറന്നു വെച്ച സംഭവം: പ്രതികാര നടപടിയുമായി ഡോക്ടർമാർ
Other

ഓപ്പറേഷനിടെ കത്രിക മറന്നു വെച്ച സംഭവം: പ്രതികാര നടപടിയുമായി ഡോക്ടർമാർ

കോഴിക്കോട്∙ യുവതിയുടെ ശരീരത്തില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ പ്രതികാര നടപടിയുമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍. പന്തീരാങ്കാവ് മലയിൽക്കുളങ്ങര ഹർഷിനയും ഭര്‍ത്താവ് അഷ്റഫും ബന്ധുവും ഡോക്ടർമാരുമായി സംസാരിക്കുന്ന വിഡിയോ പുറത്തുവിട്ടതിനെതിരെയാണ് ഡോക്ടര്‍മാര്‍ രംഗത്തെത്തിയത്. ഡോക്ടര്‍മാരുടെ പരാതി മെഡിക്കല്‍ കോളജിലെ മാതൃശിശുസംരക്ഷണ കേന്ദ്രം സൂപ്രണ്ട് പൊലീസിന് കൈമാറി. അനുമതിയില്ലാതെ വിഡിയോ ചിത്രീകരിച്ചു, ചാനലുകള്‍ക്ക് നല്‍കി തുടങ്ങിയ പരാതികളാണ് ഡോക്ടർമാർ ഉന്നയിച്ചത്. വ്യാഴാഴ്ച വൈകുന്നേരം നാലിന് മെഡിക്കല്‍ കോളജ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് അഷ്റഫിനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കത്രിക മറന്നുവെച്ചതില്‍ ആശുപത്രിയുടെ അന്വേഷണ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ ഹര്‍ഷിനയോട് ആവശ്യപ്പെട്ടെങ്കിലും ശാരീരിക പ്രശ്നങ്ങള്‍ കാരണം ഹാജരാകാന്‍ കഴിയില്ലെന്ന് അവര്‍ അറിയിച്ചിട്ട...
Accident

കോഴിക്കോട് പന്തീരാങ്കാവിൽ 3 വാഹനങ്ങൾ കൂട്ടിയിടിച്ചു ദമ്പതികൾ മരിച്ചു

കോഴിക്കോട്: ബൈപ്പാസിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. രണ്ട് പേർ മരിച്ചു. പന്തീരാങ്കാവ് അറപ്പുഴ പാലത്തിന് സമീപമാണ് കാറും ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചത്. സംഭവത്തിൽ നാല് പേർക്ക് പരുക്കേറ്റു. ഇന്ന് വൈകീട്ടോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ കോഴിക്കോട് മടവൂർ പൈമ്പാലുശ്ശേരി സ്വദേശികളായ കൃഷ്ണൻ കുട്ടിയും, ഭാര്യ സുധയുമാണ് മരിച്ചത്. കൂട്ടിയിടിയിൽ കാർ പൂർണമായും ടോറസ് ലോറിയുടെ അടിയിലേക്ക് കയറിപോയിരുന്നു. തുടർന്ന് ക്രെയ്‌നും മണ്ണുമാന്തി യന്ത്രവും ഉപയോഗിച്ചാണ് ലോറി ഉയർത്തി കാറിലുള്ളവരെ പുറത്തെടുത്തത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആപ്പ ഓട്ടോറിക്ഷയിലുണ്ടായിരുന്ന പടിക്കൽ സ്വദേശി അൻവർ. കൂടെ ഉണ്ടായിരുന്ന മറ്റൊരാൾക്കും മാണ് പരിക്കറ്റത് എല്ലാവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ...
error: Content is protected !!