Wednesday, July 30

Tag: pantheerankavu

പന്തീരാങ്കാവ് കവര്‍ച്ച ; ജീവനക്കാരില്‍ നിന്നും തട്ടിയെടുത്ത 39 ലക്ഷം രൂപ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി
Kerala

പന്തീരാങ്കാവ് കവര്‍ച്ച ; ജീവനക്കാരില്‍ നിന്നും തട്ടിയെടുത്ത 39 ലക്ഷം രൂപ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

കോഴിക്കോട്: പന്തീരാങ്കാവില്‍ ബാങ്ക് ജീവനക്കാരില്‍ നിന്നും തട്ടിയെടുത്ത 39ലക്ഷം രൂപ കേസിലെ മുഖ്യപ്രതി ഷിബിന്‍ ലാലിന്റെ വീട്ടു പറമ്പില്‍ നിന്നു അരകിലോമീറ്റര്‍ അകലെയുള്ള പറമ്പില്‍ നിന്നും കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പ്ലാസ്റ്റിക് കവറിലാക്കി കുഴിച്ചിട്ട നിലയിലാണ് പണം കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ പ്രതിയേയും കൂട്ടി പൊലീസ് സ്ഥലത്ത് എത്തി കിളച്ചപ്പോഴാണ് 39 ലക്ഷം രൂപ അടങ്ങിയ പ്ലാസ്റ്റിക് കവര്‍ കണ്ടെടുത്തത്. ജൂണ്‍ 11ന് ആണ് പന്തീരാങ്കാവ് ഇസാഫ് ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് ഷിബിന്‍ലാല്‍ പണം കവര്‍ന്നത്. പന്തീരാങ്കാവിലെ അക്ഷയ എന്ന ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ച സ്വര്‍ണ്ണം ടേക്ക് ഓവര്‍ ചെയ്യാന്‍ എത്തിയ ഇസാഫ് ബാങ്ക് ജീവനക്കാരനില്‍ നിന്നു ഷിബിന്‍ ലാല്‍ പണം തട്ടിയെടുത്ത് സ്‌കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു. പ്രതിയെ പിന്നീട് പാലക്കാട് വച്ച് പിടികൂടി. ജീവനക്കാരന്റെ കൈയില്‍ നിന്നു തട്ടിപ്പ...
Kerala

പണമടങ്ങിയ ബാഗ് വഴിയിൽ വലിച്ചെറിഞ്ഞു; ബാഗിൽ ഉണ്ടായിരുന്നത് ഒരു ലക്ഷം മാത്രം ; സ്വകാര്യ ബാങ്ക് ജീവനക്കാരിൽ നിന്ന് പണം കവർന്ന പ്രതി

കോഴിക്കോട് : പന്തീരാങ്കാവ് സ്വകാര്യ ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്നുകളഞ്ഞ കേസിൽ പ്രതിയുടെ മൊഴി പുറത്ത്. പണം അടങ്ങിയ ബാഗ് വഴിയിൽ വലിച്ചെറിഞ്ഞു എന്നാണ് പ്രതി ഷിബിൻ ലാൽ പൊലീസിന് നൽകിയ മൊഴി. ബാഗിൽ ഒരു ലക്ഷം രൂപ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാണ് പ്രതി പറയുന്നത്. ബാക്കി തുക ആർക്കു കൈമാറി എന്നതിൽ പൂർണ വ്യക്തത വന്നിട്ടില്ല. പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ് പോലീസ്. ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. നിരവധി സംശയങ്ങൾ ഇപ്പോഴും നിലനിൽക്കുന്ന കേസിലെ മുഖ്യപ്രതി മാങ്കാവ് കൈമ്പാലം സ്വദേശി ഷിബിൻ ലാലിനെ ഇന്നലെ പുലർച്ചയോടെയാണ് പന്തീരാങ്കാവ് പോലീസ് പാലക്കാട് നിന്ന് പിടികൂടിയത്. താൻ തട്ടിപ്പറിച്ച ബാഗിൽ ഒരു ലക്ഷം രൂപ ഉണ്ടായിരുന്നു എന്നും ഇതിൽ അമ്പതിനായിരം രൂപ ചെലവാക്കിയെന്നാണ് പ്രതി ആദ്യം പോലീസിനോട് പറഞ്ഞത്. ഇത് കളവാണെന്നും മുപ്പത്തിയൊമ്പത് ലക്ഷം രൂപ പാലക്കാട് ത...
Kerala

സ്വകാര്യ ബാങ്ക് ജീവനക്കാരില്‍ നിന്ന് നാല്‍പ്പത് ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍ ; പിടിയിലായത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരിസരത്ത് നിന്നും

കോഴിക്കോട്: പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരില്‍ നിന്ന് നാല്‍പ്പത് ലക്ഷം രൂപ തട്ടിയെടുത്ത് കടന്നു കളഞ്ഞ പ്രതിയെ പൊലീസ് പിടികൂടി. പ്രതി ഷിബിന്‍ ലാല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരിസരത്ത് നിന്നാണ് ഇന്ന് പുലര്‍ച്ചെ പിടിയിലായത്. പണം കണ്ടെത്താനായില്ല. തൃശൂരില്‍ നിന്ന് കോഴിക്കോടേക്കുള്ള യാത്രയിലായിരുന്നു പ്രതി. ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കുറിച്ചുള്ള സൂചനകള്‍ പൊലീസിന് ലഭിച്ചത്. പ്രതിയെ ഫറോക്ക് എസിപിയുടെ ഓഫിസില്‍ എത്തിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയായിരുന്നു. പന്തീരാങ്കാവില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദ് എന്നയാളുടെ കയ്യില്‍നിന്നു പണം ഉള്‍പ്പെടുന്ന കറുത്ത നിറത്തിലുള്ള ബാഗാണ് ഷിബിന്‍ ലാല്‍ തട്ടിപ്പറിച്ച് സ്‌കൂട്ടറില്‍ കടന്നുകളഞ്ഞത്. പന്തീരാങ്കാവില്‍നിന്ന് മാങ്കാവിലേക്കു പോകുന്ന റോഡില...
Kerala

കോഴിക്കോട് വന്‍ ബാങ്ക് കവര്‍ച്ച ; സ്‌കൂട്ടറിലെത്തിയയാള്‍ ജീവനക്കാരില്‍ നിന്ന് 40 ലക്ഷം കവര്‍ന്നു

കോഴിക്കോട് : സ്‌കൂട്ടറിലെത്തിയയാള്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്നു 40 ലക്ഷം കവര്‍ച്ച ചെയ്തു. കോഴിക്കോട് പന്തീരങ്കാവിലാണ് സംഭവം. സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ അരവിന്ദ് എന്നയാളുടെ കയ്യില്‍നിന്നു പണം ഉള്‍പ്പെടുന്ന കറുത്ത നിറത്തിലുള്ള ബാഗാണ് തട്ടിപ്പറിച്ചുകൊണ്ടുപോയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പന്തീരാങ്കാവില്‍നിന്ന് മാങ്കാവിലേക്കു പോകുന്ന റോഡില്‍ അക്ഷയ ഫിനാന്‍സ് എന്ന സ്ഥാപനത്തിനു മുന്നിലായിരുന്നു സംഭവം. സ്വകാര്യ ബാങ്കിലെ സ്റ്റാഫായ അരവിന്ദ് എന്നയാളുടെ കയ്യില്‍ നിന്ന് പണം അടങ്ങുന്ന കറുത്ത നിറത്തിലുള്ള ബാഗ് ഇയാള്‍ തട്ടിയെടുക്കുകയായിരുന്നു. പന്തീരങ്കാവ് സ്വദേശിയാണ് അരവിന്ദ്. പന്തീരാങ്കാവ് സ്വദേശി ഷിബിന്‍ ലാല്‍ എന്നയാളാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. കറുത്ത ഇരുചക്ര വാഹനത്തില്‍ രക്ഷപ്പെട്ട ഇയാളുടെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. കവര്‍ച്ചക്ക് ശേഷം കറുത്ത ജൂപിറ്...
Kerala

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതി മര്‍ദനമേറ്റ നിലയില്‍ വീണ്ടും ആശുപത്രിയില്‍ ; യുവതിയെ ആശുപത്രിയിലാക്കി മുങ്ങിയ ഭര്‍ത്താവ് രാഹുല്‍ കസ്റ്റഡിയില്‍

കോഴിക്കോട് : പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതി മര്‍ദനമേറ്റ നിലയില്‍ വീണ്ടും ആശുപത്രിയില്‍. പന്തീരാങ്കാവ് തെക്കേ വള്ളിക്കുന്ന് സ്വദേശി രാഹുലിന്റെ ഭാര്യ എറണാകുളം നൊച്ചിത്തറ സ്വദേശി നീമയെ (26) ആണ് ഭര്‍തൃവീട്ടില്‍നിന്നു പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് രാഹുലിനെതിരെ പരാതി നല്‍കി യുവതി. രാഹുല്‍ മര്‍ദിച്ചുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. പന്തീരാങ്കാവ് പൊലീസിലാണ് യുവതി പരാതി നല്‍കിയത്. യുവതിയെ ആശുപത്രിയിലാക്കി മുങ്ങിയ ഭര്‍ത്താവ് രാഹുലിനെ പാലാഴിയില്‍നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു രാത്രിയാണ് നീമയെ ആംബുലന്‍സില്‍ എത്തിച്ചതെന്നും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. തുടര്‍ന്നു പന്തീരാങ്കാവ് ഇന്‍സ്‌പെക്ടറും വനിത എഎസ്‌ഐയും രാത്രി ആശുപത്രിയില്‍ എത്തി യുവതി...
error: Content is protected !!