Tag: Parakadavu

ജലനിധിയുടെ പുനഃസ്ഥാപന പ്രവൃത്തി വിവിധ ഇടങ്ങളിൽ ഗതാഗതം നിരോധിച്ചു
Information

ജലനിധിയുടെ പുനഃസ്ഥാപന പ്രവൃത്തി വിവിധ ഇടങ്ങളിൽ ഗതാഗതം നിരോധിച്ചു

മുട്ടിച്ചിറ-കാര്യാട് റോഡിൽ ജലനിധിയുടെ പുനഃസ്ഥാപന പ്രവൃത്തി നടക്കുന്നതിനാൽ നാളെ (മെയ് മൂന്ന്) മുതൽ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ പരപ്പനങ്ങാടി-പാറക്കടവ്, പരപ്പനങ്ങാടി-അരീക്കോട്, തയ്യിലപ്പടി-ഇരുമ്പോത്തിങ്ങൽ എന്നീ റോഡുകൾ വഴി തിരിഞ്ഞുപോകണമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. ചേളാരി-പരപ്പനങ്ങാടി റോഡിൽ ജലനിധിയുടെ പുനഃസ്ഥാപന പ്രവൃത്തി നടക്കുന്നതിനാൽ നാളെ (മെയ് മൂന്ന്) മുതൽ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം ഭാഗികമായി നിരോധിച്ചു. വാഹനങ്ങൾ ചേളാരി-മാതാപ്പുഴ, ഇരുമ്പോതിങ്ങൽ, കൂട്ടുമുച്ചി, അത്താണിക്കൽ എന്നീ റോഡുകൾ വഴി തിരിഞ്ഞുപോകണമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. പരപ്പനങ്ങാടി -പാറക്കടവ് റോഡിൽ ജലനിധിയുടെ പുനഃസ്ഥാപന പ്രവൃത്തി നടക്കുന്നതിനാൽ നാളെ (മെയ് മൂന്ന്) മുതൽ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം ഭാഗികമായി നിരോധിച്ചു. വാഹനങ്ങൾ തിരൂരങ്ങാടി-മുട്ടിച്ചിറ, പരപ്പനങ്ങാട...
Information

കനിവുള്ള കരുതലായി പാറക്കടവ് ജിസിസി കെഎംസിസിയുടെ മാസാന്ത സഹായ സാന്ത്വന പദ്ധതി മുസാഅദ

മൂന്നിയൂര്‍ : പാറക്കടവ് ജിസിസി കെഎംസിസിയുടെ മാസാന്ത സഹായ സാന്ത്വന പദ്ധതിയായി മുസാഅദ. നിര്‍ധനരും, ചേര്‍ത്ത് പിടിക്കപ്പെടേണ്ടവരുമായ തിരഞ്ഞെടുത്ത 18 കുടുംബങ്ങള്‍ക്ക് / വ്യക്തികള്‍ക്ക് പാറക്കടവ് കെഎംസിസിയുടെ കനിവുള്ള കരുതലായി മാസാന്ത സഹായം വീട്ടിലെത്തിക്കുന്ന സദുദ്യമമായ മുസാഅദക്ക് തുടക്കമായി. ഫണ്ട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് വിപി സൈതലവി എന്ന കുഞ്ഞാപ്പുവിന് പാറക്കടവ് ജിസിസി കെഎംസിസി ഭാരവാഹികള്‍ കൈമാറി ചടങ്ങില് വിപി വാപ്പുട്ടു ഹാജി, വാര്‍ഡ് മെംബര്‍ ശംസുദ്ദീന്‍ മണമ്മല്, ഖാലിദ് മണമ്മല്‍, അബ്ദുല്‍ ഗഫൂര്‍ എംപി, സാജിദ് മൂന്നിയൂര്‍, ജംഷീര്‍ കെവി, റഷീദ് കൊറ്റിയില്‍, ബഷീര്‍ സിഎം, കുഞ്ഞു വിപി, അലീഷ സിഎം എന്നിവര്‍ പങ്കെടുത്തു. ...
error: Content is protected !!