Saturday, August 23

Tag: Parakkadav gmups

പാറക്കടവ് സ്കൂളിൽ മട്ടുപ്പാവ് കൃഷി ആരംഭിച്ചു
Local news

പാറക്കടവ് സ്കൂളിൽ മട്ടുപ്പാവ് കൃഷി ആരംഭിച്ചു

മൂന്നിയൂർ: ജി എം യു പി സ്കൂൾ പാറക്കടവ്പാഠപുസ്തകത്തിലെ കൃഷിയെ മട്ടുപ്പാവിൽ പ്രവർത്തന സജ്ജമാക്കി .സ്കൂൾ ഉച്ചഭക്ഷണ പദ്ധതി, സ്കൂൾ ശാസ്ത്ര ക്ലബ്ബ്, സ്കൂൾ ന്യൂട്രീഷൻ ഗാർഡൻ ടീം എന്നിവയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി.മൂന്നിയൂർ പഞ്ചായത്ത് പ്രസിഡണ്ട് എൻ എം സുഹ്റാബി ഉദ്ഘാടനം ചെയ്തു. മൂന്നിയൂർ പഞ്ചായത്ത് കൃഷി ഓഫീസർ :മുഹമ്മദ് അനീസ് മുഖ്യാതിഥിയായിരുന്നു. സ്കൂൾ പിടിഎ പ്രസിഡണ്ട് വി.മുഹമ്മദ് ആസിഫ് അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ :ശിവദാസൻ കെ പി സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ കല്ലൻ ഹുസൈൻ മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് :സുജ തോമസ്, സീഡ് സ്കൂൾ കോഡിനേറ്റർ രജിത എൻ,സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ഇൻ ചാർജ് പ്രമോദ് കെ പി എന്നിവർ ആശംസ അറിയിച്ചു. ന്യൂട്രീഷൻ ഗാർഡൻ ഇൻ ചാർജ് :റോജ ടി നന്ദി അറിയിച്ചു....
Malappuram

സംസ്ഥാനത്ത് പൊതു വിദ്യാലയങ്ങൾക്ക് 68 പുതിയ കെട്ടിടങ്ങൾ; 26ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

മലപ്പുറം ജില്ലയിൽ രണ്ട് കെട്ടിടങ്ങളുടെ ഉദ്ഘാടനവും 13 കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടക്കും മലപ്പുറം: പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്ന വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നിർമ്മാണം പൂർത്തിയാക്കിയ 68 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും ഫെബ്രുവരി 26ന് വൈകീട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ പണി പൂർത്തീകരിച്ച രണ്ട് കെട്ടിടങ്ങളുടെ ഉദ്ഘാടനവും 13 കെട്ടിടങ്ങളുടെ ശിലാസ്ഥാപനവുമാണ് മുഖ്യമന്ത്രി നിർവഹിക്കുക. പൊന്നാനി മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് പാലപ്പെട്ടി, ഏറനാട് മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് വെറ്റിലപ്പാറ എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്ന സ്‌കൂൾ കെട്ടിടങ്ങൾ. നവകേരള കർമ്മ പദ്ധതി രണ്ടിന്റെ ഭാഗമായി വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കിഫ്ബി, നബാർഡ്, പ്ലാൻ ഫണ്ട് എന്നിവ ഉൾപ്പടെ കെട്ടിടങ്ങൾക്ക് തുക അനുവദ...
error: Content is protected !!