Tag: Parambil peedika

കോഴിക്കോട് പയ്യോളിയിൽ മീൻ പിടിക്കാൻ പോയ പറമ്പിൽ പീടിക സ്വദേശിയെ തിരയിൽ പെട്ട് കാണാതായി
Accident

കോഴിക്കോട് പയ്യോളിയിൽ മീൻ പിടിക്കാൻ പോയ പറമ്പിൽ പീടിക സ്വദേശിയെ തിരയിൽ പെട്ട് കാണാതായി

കൊയിലാണ്ടി : പയ്യോളി അഴിമുഖത്ത് മീൻ പിടിക്കാനെത്തിയ മലപ്പുറത്ത് നിന്നുള്ള സംഘത്തിലെ ഒരാളെ കാണാതായി. പെരുവള്ളൂർ പറമ്പിൽ പീടിക സ്വദേശി മുഹമ്മദ് ശാഫിയെയാണ് കാണാതായത്. ഇന്ന് രാവിലെ 8.40 നാണ് സംഭവം. പയ്യോളി മൂരാട് കോട്ടക്കല്‍ അഴിമുഖത്ത് മീന്‍ പിടിക്കുന്നതിനിടെ തിരയില്‍പ്പെട്ട് യുവാവിനെ കാണാതാക്കുകയായിരുന്നു. അഴിമുഖത്ത് വല വീശുന്നതിനിടെ തിരയില്‍ അകപ്പെടുകയായിരുന്നവെന്ന് നാട്ടുകാര്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ പെരുവള്ളൂർ, കുഴിമണ്ണ, കണ്ണമംഗലം പഞ്ചായത്തുകളിൽ നിന്നായി മത്സ്യം പിടിക്കാൻ എത്തിയ അഞ്ച് പേർ അടങ്ങുന്ന സംഘത്തിലെ ഒരാളാണ് ഷാഫി.  അഞ്ച് പേരടങ്ങുന്ന സംഘടമാണ് മീന്‍ പിടിക്കാനായി എത്തിയിരുന്നത്. ഇവര്‍ സ്ഥിരമായി മീന്‍ പിടിക്കാന്‍ വരുന്നവരാണെന്ന് നാട്ടുകാര്‍ പറഞ്ഞു. വേലിയിറക്കം ഉള്ളപ്പോഴാണ് മീന്‍ പിടിക്കനിറങ്ങിയത്. അടിയൊഴുക്കില്‍പ്പെട്ടാകാം ഇയാളെ കാണാതായതെന്ന് നാട്ടുകാര്‍ പറഞ്ഞു. പയ്യോളി ...
Accident

വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

പറമ്പിൽ പീടിക : വൈദ്യുതി പോസ്റ്റിൽ നിന്ന് അബദ്ധത്തിൽ ഷോക്കേറ്റ് യുവാവ് മരിച്ചു. പറമ്പിൽ പീടിക ചാത്രത്തോടി കോഴിതൊടി ബീരാൻ കുട്ടി ഹാജിയുടെ മകൻ ഖലീൽ എന്ന കുഞ്ഞിപ്പ (43) ആണ് മരിച്ചത്. ശനിയാഴ്ച്ചയാണ് സംഭവം. ഇലേക്ട്രീഷൻ ആയിരുന്നു. മയ്യിത്ത് നമസ്കാരം ഇന്ന് ഉച്ചക് 2 മണിക് ചത്രത്തൊടി ജുമാ മസ്ജിദ്‌ൽ. ഭാര്യ, ബുഷ്‌റ കോട്ടൂക്കര. മക്കൾ: ഷഹീം, ശഹീദ. സഹോദരങ്ങൾ: മുഹമ്മദ് ഷാ, അസ്ഹർ, ഫൗസിയ, നസീറ....
Accident

പറമ്പിൽ പീടികയിൽ അപകട പരമ്പര

പെരുവള്ളൂർ: പറമ്പിൽ പീടികയിൽ അപകട പരമ്പര. 5 വാഹനങ്ങൾ അപകടത്തിൽ പെട്ടു. നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും 3 ബൈക്കുകളിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചാണ് അപകടം.
error: Content is protected !!