Wednesday, August 27

Tag: Paramekkav Devaswom Kompan Devidasan

പാറമേക്കാവ് ദേവസ്വം കൊമ്പന്‍ ദേവീദാസന്‍ ചരിഞ്ഞു
Information

പാറമേക്കാവ് ദേവസ്വം കൊമ്പന്‍ ദേവീദാസന്‍ ചരിഞ്ഞു

തൃശൂര്‍: പാറമേക്കാവ് ദേവസ്വത്തിന്റെ തിടമ്പാന ദേവീദാസന്‍ ചരിഞ്ഞു. 60 വയസ്സായിരുന്നു. ഒരു വര്‍ഷമായി സുഖമില്ലാതിരുന്ന ആന ഇന്നലെ രാത്രി 11.30നാണ് ചരിഞ്ഞത്. 2001 ല്‍ കര്‍ണാടകയിലെ ചിക്കമംഗളൂരില്‍ നിന്ന് വാങ്ങിയ ആനയെ ആ വര്‍ഷത്തെ പൂരം കൊടിയേറ്റ് ദിവസമാണ് നടയിരുത്തിയത്. പ്രായാധിക്യം മൂലം കഴിഞ്ഞ കുറച്ചു നാളായി അവശനായിരുന്നു. 21 വര്‍ഷം തൃശുര്‍ പൂരം പാറമേക്കാവ് വിഭാഗത്തിന്റെ ആദ്യ 15 ലെ താരമാണ്. ചെറുപ്പത്തില്‍ സര്‍ക്കസിലെത്തിയ ആന പിന്നീട് കൂപ്പിലെത്തുകയായിരുന്നു. തുടര്‍ന്ന് 2001 ലാണ് ആനയെ വാങ്ങി നടയിരുത്തിയത്. 2001 ല്‍ രാത്രിപ്പൂരത്തിന് കോലമേന്തിയതും ദേവീദാസനാണ്. തുടര്‍ച്ചയായി 21 വര്‍ഷവും തെക്കോട്ടിറങ്ങുന്ന 15 ആനകളിലൊന്നായിരുന്നു ദേവീദാസന്‍. കഴിഞ്ഞ വര്‍ഷം അസുഖം കാരണം എഴുന്നള്ളിക്കാനായില്ല. പൂരം പടിവാതില്‍ക്കലെത്തി നില്‍ക്കെയാണ് പൂര നഗരിയെ കണ്ണീരിലാക്കി ദേവീദാസന്റെ വേര്‍പാട്. തൃശൂര്‍ പൂരവും, ആറാട്...
error: Content is protected !!