Tag: Parants

സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ മരം വീണു ; വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാവിനും പരിക്ക്
Accident, Information

സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ മരം വീണു ; വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാവിനും പരിക്ക്

ചെങ്ങന്നൂര്‍: കിഴക്കേനട ഗവ. യുപി സ്‌കൂള്‍ വളപ്പിലെ റിലീഫ് സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ മരം വീണ് ആറു പേര്‍ക്ക് പരിക്ക്. രണ്ടു വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാവിനുമാണ് പരിക്കേറ്റത്. വിദ്യാര്‍ഥികളായ അഭിജിത്ത്, സിദ്ധാര്‍ഥ്, രക്ഷിതാവ് രേഷ്മ ഷിബു, അധ്യാപകരായ ആശാ ഗോപാല്‍, രേഷ്മ. ഗംഗ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അഭിജിത്തിന് തലയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം നടന്നത്. പരീക്ഷ കഴിഞ്ഞ് കുട്ടികള്‍ ഇറങ്ങുന്ന സമയത്താണ് അപകടം നടന്നത്. 12 വിദ്യാര്‍ഥികളായിരുന്നു കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. അഗ്‌നിരക്ഷാസേന എത്തിയാണ് മരം മുറിച്ച് നീക്കിയത്. സ്‌കൂള്‍ അങ്കണത്തില്‍ അപകടകരമായ രീതിയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നഗരസഭയ്ക്ക് കത്ത് നല്‍കിയിരുന്നതായി പ്രഥമാധ്യാപിക ടി.കെ സുജാത പറഞ്ഞു. ...
Accident

ഗുഡ്‌സ് ഓട്ടോ ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; രക്ഷിതാക്കളുടെ ചോദ്യത്തിന് മറുപടി പറയാനാകാതെ അധികൃതര്‍

തിരൂരങ്ങാടി: റോഡ് മുറിച്ചു കടക്കുന്നതിനിടെ ഗുഡ്സ് ഓട്ടോ ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പഞ്ചായത്ത് വിളിച്ച പ്രധാന അധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും യോഗത്തില്‍ ബഹളം. രക്ഷിതാക്കളുടെ ചോദ്യത്തിന് മറുപടി പറയാനാകാതെ വിദ്യഭ്യാസ വകുപ്പും സ്‌കൂള്‍ അധികൃതരും. ഇന്നലെ ഉച്ചക്ക് നന്നമ്പ്ര പഞ്ചായത്ത് പി.കെ റൈഹാനത്തിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് സ്‌കൂളിന്റെയും വിദ്യഭ്യാസ വകുപ്പിന്റെ ഭാഗത്ത് സവത്ര കുഴപ്പങ്ങളുണ്ടെന്ന് ബോധ്യമായത്.2022 ജൂണില്‍ ടാക്‌സ് പിരീഡ് അവസാനിച്ച ബസ്സാണ് സര്‍വ്വീസ് നടത്തിയിരുന്നത്. സ്‌കൂളിന്റെ മാനേജ്‌മെന്റിലെ തര്‍ക്കങ്ങള്‍ സ്‌കൂളിന്റെ പ്രവര്‍ത്തനത്തെ തന്നെ ബാധിച്ച നിലയിലാണ്. എസ്.എം.സി കമ്മിറ്റിയോ കൃത്യമായി ചേരുന്ന പി.ടി.എ കമ്മിറ്റിയോ സ്‌കൂളിനില്ല. മാനേജ് മെന്റിലെ തര്‍ക്കങ്ങള്‍ കാരണം അധ്യപക ഒഴിവോ മറ്റു ഒഴിവുകളോ നികത്താനോ ആയ ഉള്‍പ്പെട...
error: Content is protected !!