Tag: Parappanad Walkers Club

ജില്ലാ അത്‌ലറ്റിക് മീറ്റില്‍ നേട്ടങ്ങള്‍ കൊയ്ത് പരപ്പനാട് വാക്കേഴ്‌സ് ക്ലബ്
Local news

ജില്ലാ അത്‌ലറ്റിക് മീറ്റില്‍ നേട്ടങ്ങള്‍ കൊയ്ത് പരപ്പനാട് വാക്കേഴ്‌സ് ക്ലബ്

തേഞ്ഞിപ്പലം : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന മലപ്പുറം ജില്ലാ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ നേട്ടങ്ങള്‍ കൊയ്ത് പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ്. മലപ്പുറം ജില്ലാ അത് ലറ്റിക് അസോസിയേഷനില്‍ ഏകദേശം 88 ഓളം ക്ലബ്ബുകള്‍ ഉണ്ട്. രണ്ട് ദിവസങ്ങളിലായി നടന്ന മീറ്റില്‍ പരപ്പനാട് വാക്കേഴ്‌സ് ക്ലബിനായി 21 കുട്ടികള്‍ പങ്കെടുക്കുകയും 29. 5 പോയിന്റ് ലഭിച്ച് 12 ാം സ്ഥാനം നേടി. ഹൈജമ്പ് അണ്ടര്‍ 20 വനിതാ വിഭാഗത്തില്‍ ശ്രീലക്ഷ്മി സന്ദീപ് സില്‍വര്‍ മെഡല്‍ നേടി. അണ്ടര്‍ 18 വനിതാ വിഭാഗം ഷോട്ട് പുട്ടില്‍ പ്രിതിക പ്രദീപ് 2014 ലെ റെക്കോര്‍ഡ് മറികടന്ന് 10 മീറ്ററിന് മുകളില്‍ എറിഞ്ഞ് ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി. അണ്ടര്‍ 18 പുരുഷ ലോംഗ് ജംപില്‍ സഫ്ഫാന്‍ ബ്രൗണ്‍ സ് മെഡലും, അണ്ടര്‍ 18 പുരുഷ ഹൈ ജംപില്‍ ഷമ്‌വില്‍ എ.വി ബ്രൗണ്‍സ് മെഡലും കരസ്ഥമാക്കി. കൂടാതെ മറ്റ് താരങ്ങള്‍ 4, 5, 6 സ്ഥാനങ്ങള്‍ നേടി മികച്ച ...
Local news

സംസ്ഥാന അമേച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പ് പരപ്പനാട് വാക്കേഴ്സ് താരത്തിന് ഗോൾഡ് മെഡൽ

പരപ്പനങ്ങാടി : - പാലക്കാട് , വടക്കഞ്ചേരിയിൽ വെച്ച് നടക്കുന്ന സംസ്ഥാന ജൂനിയർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗം 81+ kg വിഭാഗത്തിൽ പരപ്പനങ്ങാടി സ്വദേശി പവന പവലിന് സ്വർണ്ണ മെഡൽ . സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ കീഴിലുള്ള കൊല്ലം ജില്ലാ ഡിസ്ട്രിക് സ്പോർട്സ് അക്കാഡമി യിൽ കേരളാ സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ കോച്ച് മനോജ് കുമാർ ആർ.കെ യുടെ കീഴിലാണ് ഇപ്പോൾ പരിശീലനം നടത്തുന്നത്. കൊല്ലം എസ്സ് എൻ ട്രസ്റ്റ് സ്കൂളിലെ 10-ാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് . പരപ്പനങ്ങാടി നെടുവ ചോനാം കണ്ടത്തിൽ രാമനാഥ്പവലി ൻ്റെയും ശങ്കരത്ത് സന്ധ്യയുടെയും മകളാണ്. പവിത്ര, ശ്രീ ശിവ എന്നിവർ സഹോദരങ്ങളാണ്. ...
Sports

സംസ്ഥാന മാസ്റ്റേഴ്‌സ് അത്റ്റിക് മീറ്റില്‍ മെഡല്‍ നേട്ടവുമായി പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് താരം

പരപ്പനങ്ങാടി : കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ വെച്ച് കേരള അത്ലറ്റിക് അസോസിയേഷന്‍ സംഘടിപ്പിച്ച രണ്ടാമത് മാസ്റ്റേഴ്‌സ് മീറ്റില്‍ പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് താരത്തിന് മൂന്നു മെഡലുകള്‍. പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് താരവും പാലത്തിങ്ങല്‍ കൊട്ടന്തല സ്വദേശിയുമായ കെ ടി വിനോദാണ് മൂന്നു മെഡലുകള്‍ നേടിയത്. 1500 മീറ്റര്‍ ഓട്ടം, 4 * 100 മീറ്റര്‍ റിലേ എന്നിവയില്‍ സില്‍വര്‍ മെഡലും ജാവലിന്‍ ത്രോയില്‍ വെങ്കലമെഡലുമാണ് വിനോദിന് ലഭിച്ചത്. മലപ്പുറം ജില്ലയുടെ ടീം മാനേജര്‍ കൂടിയായിരുന്നു വിനോദ്. മാസ്റ്റേഴ്‌സ് മീറ്റില്‍ മലപ്പുറം ജില്ല 245 പോയിന്റ് നേടി നാലാം സ്ഥാനം കരസ്ഥമാക്കി. ...
error: Content is protected !!