സംസ്ഥാന മാസ്റ്റേഴ്‌സ് അത്റ്റിക് മീറ്റില്‍ മെഡല്‍ നേട്ടവുമായി പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് താരം

പരപ്പനങ്ങാടി : കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ വെച്ച് കേരള അത്ലറ്റിക് അസോസിയേഷന്‍ സംഘടിപ്പിച്ച രണ്ടാമത് മാസ്റ്റേഴ്‌സ് മീറ്റില്‍ പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് താരത്തിന് മൂന്നു മെഡലുകള്‍. പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് താരവും പാലത്തിങ്ങല്‍ കൊട്ടന്തല സ്വദേശിയുമായ കെ ടി വിനോദാണ് മൂന്നു മെഡലുകള്‍ നേടിയത്.

1500 മീറ്റര്‍ ഓട്ടം, 4 * 100 മീറ്റര്‍ റിലേ എന്നിവയില്‍ സില്‍വര്‍ മെഡലും ജാവലിന്‍ ത്രോയില്‍ വെങ്കലമെഡലുമാണ് വിനോദിന് ലഭിച്ചത്. മലപ്പുറം ജില്ലയുടെ ടീം മാനേജര്‍ കൂടിയായിരുന്നു വിനോദ്. മാസ്റ്റേഴ്‌സ് മീറ്റില്‍ മലപ്പുറം ജില്ല 245 പോയിന്റ് നേടി നാലാം സ്ഥാനം കരസ്ഥമാക്കി.

error: Content is protected !!